ചിരാഗ് പസ്വാൻ എൻ.ഡി.എയുടെ ഭാഗമല്ല, നിലപാട് വ്യക്തമാക്കി ബി.ജെ.പി

പറ്റ്ന: നിയമസഭ തെരഞ്ഞെടുപ്പിന് 20 ദിവസം മാത്രം ശേഷിക്കെ ചിരാഗ് പസ്വാന്‍റെ എൽ.ജെ.പിയിൽ ചേരാനായി പാർട്ടി വിട്ട 8 റെബലുകളെ പുറത്താക്കി ബി.ജെ.പി. എൽ.ജെ.പി മുന്നണിയുടെ ഭാഗമല്ലെന്നും ബി.ജെ.പിയുടെ മുതിർന്ന നേതാവും ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായി സുശീൽ കുമാർ മോദി വ്യക്തമാക്കി.

മുഖ്യമന്ത്രി നിതീഷ്കുമാറും അന്തരിച്ച നേതാവ് രാംവിലാസ് പസ്വാന്‍റെ പുത്രൻ ചിരാഗ് പസ്വാനുമായുള്ള ശീതസമരം രൂക്ഷമായിരിക്കെയാണ് ബി.ജെ.പി നിലപാട് വ്യക്തമാക്കിയത്. മുൻ മുഖ്യമന്ത്രി ജിതിൻ റാം മാഞ്ചിയുടെ എച്ച്.എ.എം, മുകേഷ് സാഹ്നിയുടെ വി.ഐ.പി, ബി.ജെ.പി എന്നീ പാർട്ടികൾക്ക് മാത്രമാണ് എൻ.ഡി.യുടെ ബാനറിൽ മത്സരിക്കാനാകുക.

തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽ നിതീഷ്കുമാറായിരിക്കും മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

ആറുതവണ മുഖ്യമന്ത്രിയായ നിതീഷ് കുമാറിനുപിന്നിൽ ഉറച്ചു നിൽക്കുകയാണ് ബി.ജെ.പി എന്നതാണ് ഉപമുഖ്യമന്ത്രി നൽകുന്ന സന്ദേശം. മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുന്ന ചിരാഗ് പസ്വാനെ ബി.ജെ.പി പിന്തുണക്കുകയാണെന്ന നിതീഷ്കുമാറിന്‍റെ ആശങ്കകൾക്ക് തടയിടുന്നതാണ് സുശീൽ കുമാർ മോദിയുടെ പ്രഖ്യാപനം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.