Posted On
date_range Updated On
date_range ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പി തയാർ-ഫട്നാവിസ്
മുംബൈ: മഹാരാഷ്ട്രയിൽ ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പിസന്നദ്ധമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. വായ്പ എഴുതിത്തള്ളാനാവശ്യപ്പെട്ടു കൊണ്ട് കർഷകർ നടത്തുന്ന പ്രക്ഷോഭം ഇടക്കാല തെരഞ്ഞെടുപ്പിന് ഇടയാക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചിലർ പിന്തുണ പിൻവലിച്ച് സർക്കാറിനെ തള്ളിയിടുമെന്ന് പറയുന്നുണ്ട്. തങ്ങൾ ഇടക്കാല തെരഞ്ഞെടുപ്പിെന നേരിടാൻ തയാറാണ്. തെരഞ്ഞെടുപ്പിനെ നേരിടാൻ നിർബന്ധിച്ചാലും ബി.ജെ.പി വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായ്പ എഴുതി തള്ളിയിെല്ലങ്കിൽ സർക്കാറിനുള്ള പിന്തുണ ശിവസേന പിൻവലിക്കുമെന്ന് േനരത്തെ ശിവേസന എം.പി സഞ്ജയ് റൗട്ട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.