ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ ഭാര്യയുടെ കാർ മോഷണം പോയി

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ ഭാര്യ മല്ലിക നഡ്ഡയുടെ ഉടമസ്ഥതയിലുള്ള ആഡംബര കാര്‍ മോഷണം പോയി. തെക്കു കിഴക്കൻ ഡല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍നിന്ന് ഈമാസം 19നാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍ മോഷണം പോയത്.

സർവിസ് കേന്ദ്രത്തിൽനിന്നാണ് വാഹനം കാണാതായത്. ഡ്രൈവര്‍ ജോഗീന്ദർ സർവിസ് സെന്‍ററിൽ വാഹനം ഏൽപിച്ച് ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയി. തിരിച്ചുവന്നപ്പോഴാണ് വാഹനം മോഷണം പോയത് ശ്രദ്ധയിൽപെടുന്നത്. ജോഗീന്ദറിന്‍റെ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഉച്ചതിരിഞ്ഞ് മൂന്നിനും നാലിനും ഇടയിലാണ് സംഭവം. സ്ഥലത്തുനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.

കാര്‍ ഗുരുഗ്രാം ഭാഗത്തേക്ക് അവസാനമായി ഓടിച്ചുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു. ഹിമാചല്‍ പ്രദേശിലെ രജിസ്‌ട്രേഷന്‍ നമ്പറാണ് വാഹനത്തിനുള്ളത്.

Tags:    
News Summary - BJP President J.P. Nadda’s Wife’s Fortuner Car Stolen in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.