ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മുമ്പത്തേക്കാൾ മെച്ചപ്പെട്ട മുന്നേറ്റം നടത്തിയ തിെൻറ ആരവങ്ങളോടെ ബി.ജെ.പി സർക്കാർ രൂപവത്കരണ നടപടികളിലേക്ക്. നരേന്ദ്ര മോദി യുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അടുത്തയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽ ക്കും. തീയതി നിശ്ചയിച്ചിട്ടില്ല. മന്ത്രിമാർ, വകുപ്പു നിർണയം തുടങ്ങിയ വിഷയങ്ങളിൽ പ്ര ധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും കൂടിയാലോചനകളിലാണ്.
തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി, സഖ്യകക്ഷി അംഗങ്ങളെ ഡൽഹിക്ക് വിളിച്ചിട്ടുണ്ട്. ശനിയാ ഴ്ച ബി.ജെ.പി പാർലമെൻററി പാർട്ടി യോഗവും തുടർന്ന് എൻ.ഡി.എ സഖ്യകക്ഷി യോഗവും ചേർന് ന് നേതാവായി നരേന്ദ്ര മോദിയെ ഒൗപചാരികമായി തെരഞ്ഞെടുക്കും. ഇതിനുപിന്നാലെ പുതിയ സർ ക്കാർ രൂപവത്കരിക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്ര മോദിയെ ക്ഷണിക്കും.
വോെട്ടണ്ണൽ പ്രക്രിയ പൂർത്തിയായതിനുപിന്നാലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച നടന്ന അവസാന കേന്ദ്രമന്ത്രിസഭ യോഗം, രാജി സമർപ്പിച്ച് ഇപ്പോഴത്തെ ലോക്സഭ പിരിച്ചുവിടാൻ രാഷ്ട്രപതിയോട് ശിപാർശ ചെയ്തു. മോദി രാഷ്ട്രപതിയുമായി വൈകീട്ട് ചർച്ച നടത്തി. 17ാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക അടക്കം തെരഞ്ഞെടുപ്പു നടപടികളുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പു കമീഷൻ രാഷ്ട്രപതിക്ക് ശനിയാഴ്ച കൈമാറും.
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച നടപടികൾ രൂപപ്പെടുത്തിവരുകയാണ്. രാഷ്്ട്രപതി ഭവൻ അങ്കണത്തിലെ വിപുല ചടങ്ങിലാണ് കഴിഞ്ഞതവണ നരേന്ദ്ര മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത്. വിദേശരാജ്യ നേതാക്കളെ ഇക്കുറിയും ക്ഷണിച്ചേക്കും. വിപുലമായ ചടങ്ങിനാണ് ഇത്തവണയും ഒരുക്കങ്ങൾ.
പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതിനുപിന്നാലെ പാർലമെൻറ് സമ്മേളന തീയതി നിശ്ചയിക്കും. രാഷ്ട്രപതിയുടെ നിർദേശപ്രകാരം വിളിക്കുന്ന പാർലമെൻറിെൻറ ആദ്യ സേമ്മളന നടത്തിപ്പിൽ ഏറ്റവും സീനിയറായ അംഗം അധ്യക്ഷത വഹിക്കും. ഇക്കുറി സന്തോഷ് ഗാങ്വാറാണ് പ്രോ ടെം സ്പീക്കർ. അദ്ദേഹത്തിെൻറ അധ്യക്ഷതയിൽ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവ നടക്കും. കാലാവധി തീരുന്ന സഭയിലെ സ്പീക്കർ സുമിത്ര മഹാജന് ഇക്കുറി മത്സരിക്കാൻ ടിക്കറ്റ് ലഭിച്ചിരുന്നില്ല.
അമിത് ഷാ മന്ത്രിയായേക്കും
ന്യൂഡൽഹി: നരേന്ദ്ര മോദി രണ്ടാമൂഴം അധികാരത്തിലേറുേമ്പാൾ, തൊട്ടുപിന്നിൽനിന്ന് തെരഞ്ഞെടുപ്പുതന്ത്രങ്ങൾക്ക് ചുക്കാൻപിടിച്ച വിശ്വസ്തനും ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷാ മന്ത്രിസഭയിൽ പങ്കാളിയാവുമെന്ന ചർച്ച സജീവം. അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി പ്രതിരോധമോ ആഭ്യന്തരമോ നൽകിയേക്കുമെന്ന് സൂചനകളുണ്ട്. പാർട്ടി ഭരണഘടന പ്രകാരം ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് അമിത് ഷാക്ക് ഇനി അധികകാലം തുടരാൻ പരിമിതിയുണ്ട്.
ഒന്നാം മോദി മന്ത്രിസഭയുടെ തുടക്കം മുതൽ രാജ്നാഥ് സിങ്ങാണ് ആഭ്യന്തരമന്ത്രിയും മന്ത്രിസഭയിലെ രണ്ടാമനും. അദ്ദേഹത്തിന് അതേ പദവി തുടർന്നും നൽകാനാണ് കൂടുതൽ സാധ്യത. നിർമല സീതാരാമനാണ് ഏറ്റവുമൊടുവിൽ പ്രതിരോധ വകുപ്പ് ഭരിച്ചത്. ഭരണത്തിൽ അവിഭാജ്യഘടകമായി ഇതുവരെ തുടർന്ന അരുൺ ജെയ്റ്റ്ലി ആരോഗ്യസ്ഥിതി മോശമായതിനാൽ വീണ്ടും ധനമന്ത്രിയാകാൻ ഇടയില്ല. സുഷമ സ്വരാജ് മത്സരിച്ചില്ലെങ്കിലും വിദേശകാര്യമന്ത്രിയാക്കി രാജ്യസഭയിലൂടെ പാർലമെൻറിൽ എത്തിച്ചേക്കും. പശ്ചിമ ബംഗാളിലേക്ക് കൂടുതൽ ഉൗന്നൽ നൽകുന്ന ബി.ജെ.പി, അവിടെനിന്നുള്ള 18ൽ രണ്ടുപേർക്കെങ്കിലും മന്ത്രിസ്ഥാനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.