മുംബൈയിലെ ഉദ്യാനത്തിന്​ ടിപ്പുവിന്‍റെ പേരിടുന്നതിനെതിരെ ബി.ജെ.പി

മുംബൈ: നഗരത്തിലെ ഉദ്യാനത്തിന്​ മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്‍റെ പേരിടാനുള്ള ബ്രിഹാൻ മുംബൈ മുനിസിപൽ കോർപറേഷന്‍റെ നീക്കത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. ഹിന്ദുക്കളെ ബലമായി മതംമാറ്റിയ ടിപ്പു സുൽത്താന്‍റെ പേരിടുന്നതിന്​ പകരം മൗലാന ആസാദിന്‍റെയോ അല്ലെങ്കിൽ 1965 ഇന്ത്യ-പാകിസ്​താൻ യുദ്ധ നായകൻ ഹവീൽദാർ അബ്​ദുൽ ഹമീദിന്‍റെയോ പേരിടണമെന്നാണ്​ പാർട്ടി ആവശ്യപ്പെടുന്നത്​.

പൂന്തോട്ടത്തിന്​ മുസ്​ലിമിന്‍റെ പേരിടുന്നതിന്​ പാർട്ടി എതിരല്ലെന്ന്​ ഗാർഡൻ ആന്‍ഡ്​ മാർക്കറ്റ്​ കമ്മിറ്റിക്ക്​ അയച്ച കത്തിൽ ബി.ജെ.പി നേതാവ്​ ബാലചന്ദ്ര ഷിർദാത്​ പറഞ്ഞു. തന്‍റെ വ്യക്തിപരമായ നേട്ടങ്ങൾക്കായി ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ടിപ്പുവിന്​ അതിനുള്ള യോഗ്യതയില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

'നൂറുകണക്കിന് ഹിന്ദുക്കളെ തൂക്കിക്കൊല്ലുകയും ആയിരക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ഹിന്ദുക്കളെ മതംമാറ്റുകയും സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്ത അത്തരമൊരു ഭരണാധികാരിയുടെ പേര്​ ഒരു ഉദ്യാനത്തിന് എങ്ങനെ നൽകാനാകും? ഞങ്ങളുടെ പാർട്ടി അംഗങ്ങളെ സംസാരിക്കാൻ അനുവദിക്കാതെ ശിവസേന ഈ നിർദ്ദേശത്തിന് പരോക്ഷമായി പിന്തുണ നൽകി' -ഷിർസാത്​ പറഞ്ഞതായി ടൈംസ്​ ഓഫ്​ ഇന്ത്യ റിപ്പോർട്ട്​ ചെയ്​തു.

വിഷയം ഉയർത്തിപ്പിടിച്ച്​ ബി.ജെ.പി നേതാക്കൾ വ്യാഴാഴ്​ച മുംബൈ മേയർ കിഷോരി പെഡ്​നേക്കറെ സന്ദർശിച്ചു. പേരിടുന്നത്​ സംബന്ധിച്ച്​ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന്​ മേയർ പറഞ്ഞു. അടുത്തിടെ ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ പ്രോടത്തൂരിൽ ടിപ്പുവിന്‍റെ പ്രതിമ സ്ഥാപിക്കാനുള്ള നിർദേശത്തെ ബി.ജെ.പി എതിർത്തിരുന്നു.

Tags:    
News Summary - BJP opposes move to name Mumbai garden after Tipu Sultan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.