ജയ്പൂർ: ബി.ജെ.പി രാഷ്ട്രീയം കളിച്ച് തെൻറ സർക്കാറിനെ താഴെയിറക്കാൻ ശ്രമിക്കുന്നതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോൺഗ്രസ് എം.എൽ.എമാരെ അവർ വിലെക്കടുക്കാൻ ശ്രമിക്കുകയാണെന്നും ഒരു കോൺഗ്രസ് എം.എൽ.എക്ക് 10 മുതൽ 15 കോടി വരെ വാഗ്ദാനം ചെയ്തതായും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ചീഫ് വിപ്പ് മഹേഷ് േജാഷി സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പിനും ആൻറി കറപ്ഷൻ ബ്യൂറോക്കും പരാതി നൽകി.
‘മഹാരാഷ്ട്രയിലും കർണാടകയിലും മധ്യപ്രദേശിലും ഗുജറാത്തിലും ബി.ജെ.പി ഇത്തരം കുതിരക്കച്ചവടം നടത്തിയിരുന്നു. രാജസ്ഥാനിലും അത് ആവർത്തിക്കാൻ പരിശ്രമിച്ചെങ്കിലും തടസ്സമായിരുന്നു ഫലം. അന്വേഷണത്തിൽ സത്യം കണ്ടെത്തട്ടേ’ -മഹേഷ് ജോഷി പറഞ്ഞു.
തെക്കൻ രാജസ്ഥാനിലെ കുശാൽഗഡിലെ ഒരു എം.എൽ.എയെ ബി.ജെ.പി സ്വാധീനിക്കാൻ ശ്രമിച്ചതായാണ് വിവരം. ബി.ജെ.പി ജനാധിപത്യത്തെ വെല്ലുവിളിക്കാൻ ശ്രമിക്കുകയാണെന്നും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്ത സർക്കാറിനെ താഴെയിറക്കാൻ രാഷ്ട്രീയം കളിക്കുകയാണെന്നും എം.എൽ.എമാരിൽ ഒരാൾ പറഞ്ഞു. അതേസമയം സംഭവത്തിൽ ബി.ജെ.പി പ്രതികരിച്ചിട്ടില്ല.
ബി.ജെ.പി രാഷ്ട്രീയ തന്ത്രങ്ങൾ പ്രയോഗിക്കുമെന്ന കാരണത്താൽ കഴിഞ്ഞ ആഴ്ച ചീഫ് വിപ്പും ഡെപ്യൂട്ടി ചീഫ് വിപ്പ് മഹേന്ദ്ര ചൗധരിയും ചേർന്ന് എം.എൽ.എമാരെക്കൊണ്ട് സത്യപ്രസ്താവന ഒപ്പിട്ടുവാങ്ങിയിരുന്നു. 24 എം.എൽ.എമാർ പ്രസ്താവനയിൽ ഒപ്പുവെക്കുകയും ചെയ്തു.
എന്തു തരത്തിലുള്ള പ്രകോപനമുണ്ടായാലും ഒരു കോൺഗ്രസ് എം.എൽ.എപോലും ബി.ജെ.പിയിലേക്ക് ചാടില്ലെന്നും കോൺഗ്രസ് സർക്കാർ കാലാവധി തികക്കുമെന്നും രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒപ്പുവെച്ച പ്രസ്താവനയിൽ പറയുന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.