ബി.ജെ.പിയിൽ ചേരാൻ ഒരു കോടി വാഗ്​ദാനം ചെയ്​തു– നരേന്ദ്ര പ​േട്ടൽ 

അഹമ്മദാബാദ്: ബി.ജെ.പിയിൽ ചേരുന്നതിന്​ ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചതായി ഗുജറാത്തിലെ പട്ടേൽ പ്രക്ഷോഭ നേതാവ് നരേന്ദ്ര പ​േട്ടൽ. പാട്ടീദാർ അനാമത് ആന്ദോളൻ സമിതിയുടെ (പി.എ.എ.എസ്) കൺവീനറാണ് ഇദ്ദേഹം. പാട്ടീദാർ അനാമത് ആന്ദോളൻ സമിതിയുടെ (പിഎഎഎസ്) കൺവീനർ കൂടിയായ നരേന്ദ്ര പട്ടേൽ ഞായറാഴ്ച വൈകുന്നേരം ബി.ജെ.പിയിൽ ചേർന്നിരുന്നു. എന്നാൽ, രാത്രി വൈകി  നടത്തിയ വാർത്താ സമ്മേളനത്തിൽ ബി.ജെ. പിയിൽ ചേരാൻ കോഴവാഗ്​ദാനം ചെയ്​തുവെന്ന്​ വെളിപ്പെടുത്തുകയും ഒപ്പം തനിക്കു കിട്ടിയ നോട്ടുകെട്ടുകൾ മാധ്യമപ്രവർത്തകരെ കാണിക്കുകയുമായിരുന്നു. 

ഹാർദിക് പട്ടേലി​​​​െൻറ അനുയായിയായിരുന്ന വരുൺ പട്ടേലും കഴിഞ്ഞ ദിവസം  ബി.ജെ.പിയിൽ ചേർന്നിരുന്നു. പാർട്ടിയിൽ ചേരാൻ വരുൺ പട്ടേൽ വഴി ഒരു കോടി രൂപയാണ് വാഗ്ദാനം ചെയ്​തത്​. 10 ലക്ഷം രൂപ അഡ്വാൻസ് ആയി ലഭിച്ചെന്നും  നോട്ടുകെട്ടുകൾ കാണിച്ചുകൊണ്ട്​ പ​േട്ടൽ പറഞ്ഞു. ബാക്കി 90 ലക്ഷം രൂപ തിങ്കളാഴ്​ച തരാമെന്നാണ്​ പറഞ്ഞിരിക്കുന്നത്​. എന്നാൽ റിസർവ് ബാങ്ക് മുഴുവനായി നൽകിയാലും തന്നെ വിലക്കെടുക്കാനാവില്ലെന്നും നരേന്ദ്ര പട്ടേൽ വ്യക്തമാക്കി. ബി.ജെ.പിയുടെയും വരുൺ പട്ടേലി​​​​െൻറയും നിലപാട് മാധ്യമങ്ങൾക്കുമുന്നിൽ പരസ്യപ്പെടുത്താനാണ് താൻ പണം വാങ്ങിയതെന്നും നരേന്ദ്ര കൂട്ടിച്ചേർത്തു.

എന്നാൽ വരുൺ പ​േട്ടൽ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്​. സംവരണത്തിനായുള്ള പട്ടേല്‍ പ്രക്ഷോഭം കോൺഗ്രസ് ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് വരുണും  പി.എ.എ.എസ് നേതാവായ രേഷ്മ പട്ടേലും കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നത്. അതേസമയം, സംഭവത്തിൽ ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Tags:    
News Summary - 'BJP Offered Rs. 1 Crore To Switch': Hardik Patel Aide's Sensational Claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.