ബംഗളൂരു: കോവിഡ് ബാധിതരെക്കുറിച്ച് മതസ്പർധ വളർത്തുന്ന പച്ചക്കള്ളവുമായി ബി.ജെ.പി എം.പിയുടെ ട്വീറ്റ്. തൊ ട്ടുപിന്നാലെ, എം.പിയുടെ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച് പൊലീസും ആശുപത്രി സൂപ്രണ്ടും. ദി ന്യൂസ് മിനുട് ട് എന്ന വാർത്ത പോർട്ടലാണ് എം.പിയുടെ വിദ്വേഷപ്രചാരണം തുറന്നുകാട്ടിയത്.
തബ്ലീഗ് ജമാഅത്തിൽ പങ്കെടുത് ത് കോവിഡ് ബാധിച്ചവർ കർണാടക ബെലഗാവിയിൽ ആശുപത്രി ജീവനക്കാരോട് മോശമായി പെരുമാറുകയും തുപ്പുകയും ചെയ്തെന്നാ ണ് ബി.ജെ.പി എം.പി ശോഭ കരന്ദ്‌ലജെ തിങ്കളാഴ്ച ട്വീറ്റ് ചെയ്തത്. ആശുപത്രി വാർഡിലൂടെ ഒരാൾ ആഹ്ലാദത്തോടെ നടക്കു ന്നതും ചിലർ ജനാലയിലൂടെ മൂന്ന് പേരോട് സംസാരിക്കുന്നതുമായ ദൃശ്യവും ഇതോെടാപ്പം പോസ്റ്റ് ചെയ്തിരുന്നു. വൈറസ് ബാധിതർ മറ്റുള്ളവരുമായി ഇടപഴകുന്നുവെന്ന് കാണിച്ചായിരുന്നു ഇത്.
"ബെലഗാവിയിൽനിന്ന് നിസാമുദ്ദീൻ മർകസിൽ പങ്കെടുത്ത 70 പേരിൽ 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ ഫലം വരാനിരിക്കുന്നു. ക്വാറൻറൈൻ വാർഡുകളിൽ തബ്ലീഗുകാർ നമ്മുടെ ആരോഗ്യ പ്രവർത്തകരോട് മോശമായി പെരുമാറുന്നു. നൃത്തം ചെയ്യുകയും തുപ്പുകയും ചെയ്യുന്നു. തബ്ലീഗ് ജമാഅത്തിെൻറ ഉദ്ദേശ്യം അറിയാൻ രാഷ്ട്രം ആഗ്രഹിക്കുന്നു’ എന്നായിരുന്നു എം.പിയുടെ ട്വീറ്റ്.
എന്നാൽ, ഈ ആരോപണങ്ങൾ ബെലഗാവി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്.ബി. ബോമ്മനഹള്ളി നിഷേധിച്ചു. ജില്ലയിൽ നിരീക്ഷണത്തിലുള്ള ആളുകൾ ആരോഗ്യ പ്രവർത്തകരോട് മോശമായി പെരുമാറിയതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ. വിനയ് ബാസ്തികോപ്പും എം.പിയുടെ വാദങ്ങൾ തള്ളി. നിസാമുദ്ദീനിൽ പങ്കെടുത്ത 33 പേരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളൂവെന്നും ഇതിൽ രോഗം സ്ഥിരീകരിച്ച മൂന്നുപേരും പ്രത്യേകം ഐസൊലേഷൻ വാർഡുകളിലാണെന്നും ഡോക്ടർ പറഞ്ഞു. ബാക്കിയുള്ളവരെ ഡിസ്ചാർജ് ചെയ്തു. അവർ ജില്ല ഭരണകൂടത്തിെൻറ മേൽനോട്ടത്തിൽ ആശുപത്രിക്കു പുറത്ത് നിരീക്ഷണത്തിൽ തുടരും -ഡോ. വിനയ് പറഞ്ഞു.
"പ്രചരിക്കപ്പെടുന്ന വീഡിയോ, രോഗമില്ലെന്ന് തെളിഞ്ഞവരെ ആശുപത്രിയിൽനിന്ന് മാറ്റുന്ന വേളയിൽ ചിത്രീകരിച്ചതായിരിക്കും. രോഗികൾ ആശുപത്രിയിൽ സ്വതന്ത്രമായി കറങ്ങുന്നുവെന്നത് ശരിയല്ല. അവർ പ്രത്യേക വാർഡിലാണ്. കൗൺസലിങ്ങും ചികിത്സയും നടക്കുന്നുണ്ട്. നിലവിൽ അവരുടെ ആരോഗ്യനില തൃപ്തികരമാണ് ” -ഡോക്ടർ വാർത്തകുറിപ്പിൽ പറഞ്ഞു.
ഒറ്റപ്പെട്ട സംഭവങ്ങൾക്ക് മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തരുതെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ശോഭയുടെ വിവാദ പ്രസ്താവനകൾ. ഉഡുപ്പി ചിക്കമംഗളൂരു എം.പിയായ ശോഭ കരന്ദ്‌ലജെ മുമ്പും വിദ്വേഷ പ്രസ്താവനകൾ നടത്തിയിരുന്നു. മലപ്പുറത്തെ ബി.ജെ.പി കുടുംബത്തിന് വെള്ളം നിഷേധിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത നല്‍കിയതിെൻറ പേരില്‍ കേരള പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.