ഗാസിയാബാദ്: തെരഞ്ഞെടുപ്പ് അടുത്ത ഉത്തർ പ്രദേശിൽ വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. ഉത്തർ പ്രദേശിലെ കൈരാനയെ ജമ്മുകശ്മീരിനോട് ഉപമിച്ചാണ് എം.പി വിവാദത്തിലായിരിക്കുന്നത്.
പടിഞ്ഞാറൻ ഉത്തർ പ്രദേശ് സുരക്ഷിതമല്ലെന്ന് ആദിത്യനാഥ് പറഞ്ഞു. 1990ൽ കശ്മീരിൽ നിന്ന് ഹിന്ദുക്കൾക്ക് കൂട്ടത്തോെട പാലായനം ചെയ്യേണ്ടി വന്നു. മാനം രക്ഷിക്കാൻ അമ്മപെങ്ങൻമാർക്ക് പരസ്യമായി യാചിക്കേണ്ടി വന്നു. ഇതേ അവസ്ഥയാണ് ഇന്ന് ബംഗാളിലെ കാണ്ട്ലയിലും പടിഞ്ഞാറൻ യു.പിയിലെ കൈരാനയിലെന്നും ബി.ജെ.പി എം.പി വ്യക്തമാക്കി.
പടിഞ്ഞാറൻ യു.പിലെ ജനങ്ങൾ കൂട്ടപ്പാലായനം ചെയ്യുകയാണ്. ഇത് പെെട്ടന്നു തന്നെ തടഞ്ഞില്ലെങ്കിൽ '90കളിൽ കശ്്മീരിലുണ്ടായ അവസ്ഥ യു.പിയിലും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കൻ യു.പിയിൽ പ്രശ്നങ്ങളൊന്നുമില്ല. അവിടെ ജനങ്ങൾക്ക് മനസിലാകുന്ന തരത്തിൽ സംസാരിച്ച് അവരെ നന്നാക്കാൻ നമുക്ക് സാധിക്കുന്നതായും ഗാസിയാബാദിലെ പൊതുസമ്മേളനത്തിൽ ആദിത്യനാഥ് പറഞ്ഞു..
മുമ്പ്, തന്നെ വിജയിപ്പിച്ചാൽ കൈറാനയിൽ കർഫ്യൂ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ബി.ജെ.പി എം.എൽ.എ സുരേഷ് റാണ വിവാദത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.