ട്രെയിനിലെ മസാജ്​ ഇന്ത്യൻ സംസ്​കാരത്തിനെതിര്​; പരാതിയുമായി ബി.ജെ.പി എം.പി

ന്യൂഡൽഹി: ട്രെയിൻ യാത്രികർക്ക്​ മസാജ്​ സേവനം നൽകാനുള്ള ഇന്ത്യൻ റെയിൽവേയുടെ നീക്കം വിവാദത്തിലേക്ക്​. ട്രെയിന ുകളിൽ മസാജിങ്​ നൽകുന്നതിനെതിരെ ബി.ജെ.പിയുടെ ഇന്ദോർ എം.പി ശങ്കർ ലാൽവാനി കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ്​ ഗോയലി ന്​ കത്തയച്ചു. സ്​ത്രീകളുടെ സാന്നിധ്യത്തിൽ ട്രെയിനുകളിൽ മസാജ്​ സേവനം നൽകുന്നത്​ ഇന്ത്യൻ സംസ്​കാരത്തിന്​ എതിരാണെന്ന്​ എം.പി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ദോറിൽ നിന്ന്​ പുറപ്പെടുന്ന 39 ട്രെയിനുകളിൽ സേവനം ആരംഭിക്കാനായിരുന്നു റെയിൽവേയുടെ പദ്ധതി. ​യാത്രക്കാർക്ക്​ ഡോക്​ടർമാരുടേത്​ ഉൾപ്പടെ മെഡിക്കൽ സേവനമാണ്​ നൽകേണ്ടതെന്നും മസാജല്ലെന്നും ലാൽവാനി പറഞ്ഞു​.

ഗോൾഡ്​, ഡയമണ്ട്​, പ്ലാറ്റിനം എന്നിങ്ങനെ മൂന്ന്​ വിഭാഗങ്ങളിലാണ്​ റെയിൽവേ മസാജ്​ സേവനം നൽകുക. ഒലിവ്​ ഓയിൽ ഉപയോഗിച്ചുള്ള ഗോൾഡ്​ കാറ്റഗറിയിലെ മസാജിന്​ 100 രൂപയാണ്​ നിരക്ക്​. ഡയമണ്ട്​ കാറ്റഗറിയിലുള്ള മസാജിന്​ 200 രൂപയും ക്രീം ഉപയോഗിച്ചുള്ള പ്ലാറ്റിനം വിഭാഗത്തിലെ മസാജിന്​ 300 രൂപയും നൽകണം​. 15 മുതൽ 20 മിനിട്ട്​ വരെയാണ്​ ​ട്രെയിനിൽ മസാജ്​ സേവനം ലഭ്യമാകുക.

Tags:    
News Summary - BJP MP protests massage services in trains-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.