റാഞ്ചി: ഝാർഖണ്ഡിൽ ബി.ജെ.പി പ്രവർത്തകൻ, നിഷികാന്ത് ദുബെ എം.പിയുടെ കാൽകഴുകിയ വെള്ളം കുടിച്ചു. സംസ്ഥാനത്തെ ഗൊഡ്ഡ മണ്ഡലത്തിൽനിന്നുള്ള പാർലമെൻറംഗമാണ് നിഷികാന്ത്. മണ്ഡലം സന്ദർശനത്തിനിടെയായിരുന്നു പാർട്ടിക്കാരെൻറ ഞെട്ടിക്കുന്ന നടപടി. ഞായറാഴ്ച നടന്ന സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
നാട്ടിൽ പാലം പണിയുമെന്ന പ്രഖ്യാപനം നടത്തി സ്റ്റേജിൽ നിന്നിറങ്ങിയ എം.പി പിന്നീട് പ്രവർത്തകരുടെ അടുത്തേക്ക് നടന്നുനീങ്ങി. തുടർന്ന് കാലെടുത്ത് ലോഹനിർമിത തളികയിൽ വെക്കുകയും പ്രവർത്തകനായ പവൻ ഷാ എം.പിയുടെ കാൽകഴുകിയ ശേഷം തളികയുയർത്തി ആ വെള്ളം കുടിക്കുകയുമായിരുന്നു. ആൾക്കൂട്ടം ഇൗ പ്രവൃത്തി കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നുമുണ്ടായിരുന്നു. വിവാദ നടപടിയെ ദുബെ ന്യായീകരിച്ചു. ‘‘പാർട്ടി പ്രവർത്തകർക്ക് തന്നോടുള്ള സ്േനഹം മനസ്സിലാക്കാത്തവരാണ് ‘ട്രോളു’മായി ഇറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡിൽ അതിഥികളെ ആദരിക്കുന്ന സാധാരണ ചടങ്ങാണിത്.
മഹാഭാരതത്തിൽ കൃഷ്ണൻ സുധാമയോട് ഇതേ കാര്യം ചെയ്യുന്നുണ്ട്. ഒരിക്കൽ, എെൻറ കാൽ കഴുകിയ പവെൻറ കാൽ കഴുകാൻ എനിക്ക് അവസരമുണ്ടാകും -ദുബെ കൂട്ടിച്ചേർത്തു. ഇൗ കാര്യത്തിൽ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ പരാതി നൽകുമെന്ന് കാൽകഴുകി വെള്ളം കുടിച്ച പവൻ ഷാ പറഞ്ഞു. താൻ എന്ത് കുറ്റമാണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ദുബെ തനിക്ക് മുതിർന്ന സഹോദരനെപ്പോലെയാണെന്നും ഇത് വൈകാരിക പ്രശ്നമാണെന്നും പവൻ അഭിപ്രായപ്പെട്ടു.
നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. നിഷികാന്ത് ദുബെയെപ്പോലുള്ള ബി.ജെ.പി നേതാക്കൾ മര്യാദയുടെ എല്ലാ അതിരുകളും ലംഘിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പറഞ്ഞു.ജാതി കോയ്മ നിലനിർത്തുന്ന പാർട്ടിയാണ് ബി.ജെ.പിയെന്നതാണ് ഇൗ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് ബി.എസ്.പി നേതാവ് സുധീന്ദ്ര ഭദോരിയ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.