പ്രധാനമന്ത്രി സ്​ഥാനാർഥി ആര്​​​? - പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തെ പരിഹസിച്ച്​ ബി.ജെ.പി

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ യോഗത്തെ പരിഹസിച്ച്​ ബി.ജെ.പി. നരേന്ദ്രമോദി സർക്കാറിനെ പുറത്താക്കുന്നതിന െ കുറിച്ച്​ ചിന്തിക്കുന്നതിന്​ മുമ്പ്​ പ്രതിപക്ഷം അവരു​െട പ്രധാനമന്ത്രി സ്​ഥാനാർഥിയെ പ്രഖ്യാപിക്കണമെന്ന്​ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ്​ വിജയ്​ വർഗ്യ പറഞ്ഞു.

2019 ലോക്​ സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിക ്കുന്നതിനായി പ്രധാന പ്രതിപക്ഷ പാർട്ടികൾ ചേർന്ന്​ ഡൽഹിയിൽ ബി.ജെ.പി വിരുദ്ധ സഖ്യം രൂപീകരിക്കുന്നതിനുള്ള ചർച്ച നടക്കുകയാണ്​.

തങ്ങൾക്കെതിരെ പോരാടാൻ പ്രതിപക്ഷ പാർട്ടികളെല്ലാം ഒന്നിക്കുന്നത്​ നല്ലതാണ്​. എന്നാൽ, ആദ്യം അവരുടെ പ്രധാനമന്ത്രി സ്​ഥാനാർഥി​െയ പ്രഖ്യാപിക്ക​െട്ട, എന്നിട്ടുമതി ബി.ജെ.പിയെ അധികാരത്തിൽ നിന്ന്​ പുറത്താക്കുന്നത്​. ബി.ജെ.പിക്ക്​ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുണ്ട്​. അവരുടെ പ്രധാനമന്ത്രി സ്​ഥാനാർഥി ആരാണ്​? - കൈലാഷ്​ ചോദിച്ചു.

പ്രതിപക്ഷ യോഗത്തിന്​ എത്തിയ മമതാ ബാനർജിയെ ബി.ജെ.പി നേതാവ്​ മുകുൾ റോഹ്​ത്തഗി പരിഹസിച്ചു. സി.പി.എം തങ്ങളുടെ പ്രധാന ശത്രുവാണെന്ന്​ കഴിഞ്ഞ 20 വർഷമായി തൃണമൂൽ കോൺഗ്രസ്​ അവകാ​ശപ്പെടുന്നു. എന്നാൽ ഇപ്പോൾ കോൺഗ്ര​സും സി.പി.എമ്മും ബംഗളിലെ തൃണമൂൽ കോൺഗ്രസി​​​​െൻറ സുഹൃത്താണോ ശത്രുവാണോ എന്നത്​ മമതാ ബാനർജി വ്യക്​തമാക്കണമെന്നായിരുന്നു റോഹ്​ത്തഗിയുടെ ആവശ്യം.

Tags:    
News Summary - BJP mocks all-party meet - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.