ജനങ്ങൾ വെള്ളപ്പൊക്കത്തിൽ വലയു​േമ്പാൾ എം.എൽ.എമാർ ബംഗളൂരുവിലേക്ക്​ പറന്നെന്ന്​ ബി.ജെ.പി

അഹ്​മദാബാദ്​: ഗുജറാത്തിൽ ജനങ്ങൾ വെള്ളപ്പൊക്കത്തിൽ വലയു​േമ്പാൾ എം.എൽ.എമാർ ബംഗളൂരുവിൽ റിസോർട്ടിൽ ആഘോഷിക്കാൻ പോയെന്ന വിമർശനവുമായി ബി.ജെ.പി. തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള അത്യാഗ്രഹം കാരണം അഹ്​മദ്​ പ​േട്ടലാണ്​ എം.എൽ.എമാരെ കടത്താനുള്ള തീരുമാനമെടുത്തതെന്ന്​ ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാനി ആ​േരാപിച്ചു.  

സോണിയയുടെ പുത്രസ്​നേഹം കോൺഗ്രസിനെ രാജ്യത്തുതന്നെ ഇല്ലാതാക്കി. രാജ്യസഭ സീറ്റ്​ സംരക്ഷിക്കാനുള്ള പ​േട്ടലി​​െൻറ അത്യാഗ്രഹം ഗുജറാത്തിൽ കോൺഗ്രസി​െന ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, സംസ്​ഥാനത്ത്​ തങ്ങളുടെ എം.എൽ.എമാരും അവരുടെ കുടുംബാംഗങ്ങളും പീഡിപ്പിക്കപ്പെട്ടതിനാലാണ്​ അവർക്ക്​ ഗുജറാത്ത്​ വിടേണ്ടിവന്നതെന്ന്​ പ്രളയബാധിത പ്രദേശങ്ങൾ സന്ദർ​ശിച്ച കോൺഗ്രസ്​ നേതാവ്​ അഹ്​മദ്​ പ​േട്ടൽ പ്രതികരിച്ചു. 
 

Tags:    
News Summary - BJP MLA Resort Karnataka BJP-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.