കശ്​മീർ മന്ത്രിസഭയിൽ നിന്ന്​ എല്ലാ ബി.ജെ.പി മന്ത്രിമാരും രാജിവെച്ചേക്കും

ശ്രീനഗർ: കഠ്​വ സംഭവത്തെ തുടർന്ന്​ കശ്​മീരിലെ ബി.ജെ.പി-പി.ഡി.പി ബന്ധം ഉലയുന്നതായി റിപ്പോർട്ട്​. രണ്ട്​ മന്ത്രിമാർ രാജിവെച്ചതിന്​ പിന്നാലെ മെഹ്​ബൂബ മുഫ്​തി മന്ത്രിസഭയിൽ നിന്ന്​ മുഴുവൻ ബി.ജെ.പി മന്ത്രിമാരും രാജിവെക്കുമെന്നാണ്​ സൂചനകൾ. ദേശീയ മാധ്യമങ്ങളാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

ബി.ജെ.പി നേതാവ്​ രാംമാധവ്​ കഴിഞ്ഞ ദിവസം കശ്​മീരിലെത്തി എം.എൽ.എമാരുമായി കൂടികാഴ്​ച നടത്തിയിരുന്നു. ഇൗ യോഗത്തിൽ മുഴുവൻ മന്ത്രിമാരും രാജിസന്നദ്ധത അറിയിച്ചുവെന്നാണ്​ വിവരം. അതേ സമയം, സർക്കാറി​നെ അട്ടിമറിക്കാൻ ഇവർ മുതിർന്നേക്കില്ലെന്നും വാർത്തകളുണ്ട്​. നേരത്തെ കഠ്​വ സംഭവത്തെ ന്യായീകരിച്ചുള്ള റാലിയിൽ പ​െങ്കടുത്തതിനെ തുടർന്ന്​ വനംമന്ത്രി ലാൽ സിങ്​, വ്യവസായ മന്ത്രി ചന്ദ്ര പ്രകാശ്​ ഗംഗ എന്നിവർക്ക്​ സ്ഥാനം നഷ്​ടമായിരുന്നു.

മെഹബൂബ മുഫ്​തിയുടെ പി.ഡി.പിയും ബി.ജെ.പിയും ചേർന്ന സഖ്യമാണ്​ കശ്​മീരിൽ ഭരണം നടത്തുന്നത്​. ബി.ജെ.പിക്ക്​ 25 എം.എൽ.എമാരും പി.ഡി.പിക്ക്​ 29 എം.എൽ.എമാരുമാണ്​ സഭയിലുള്ളത്​. 

Tags:    
News Summary - BJP Ministers Resign From Mehbooba Mufti's Government: Sources-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.