ഗോവയിൽ പ്രമോദ്​ സാവന്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റു

മും​ബൈ: അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ശിഷ്യനും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത ്രിയായി ചുമതലയേറ്റു. ദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സത്യപ് രതിജ്ഞാ ചടങ്ങുകള്‍. മുഖ്യമന്ത്രിയെ കൂടാതെ 11 അംഗ മന്ത്രിസഭയും ചുമതലയേറ്റു.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയു ടെ നേതൃത്വത്തില്‍ രാത്രി വൈകിയും തുടര്‍ന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രമോദ് സാവന്തി​​​െൻറ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള തീരുമാനം. രാത്രി 11ന് പുതിയ മുഖ്യമന്ത്രിയായി സ്പീക്കര്‍ പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍ ഇത്​ റദ്ദാക്കിയതായും ഇന്ന് രാത്രി സത്യപ്രതിജ്ഞ നടക്കില്ലെന്നും ഡെപ്യൂട്ടി സ്പീക്കർ മൈക്കിൾ ലോബോ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശങ്കകളുടെ മണിക്കൂറുകൾക്കൊടുവില്‍ രണ്ട് ഘടകകക്ഷികൾക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകി പ്രശ്നം പരിഹരിച്ചതായും പ്രമോദ് സാവന്തിനെ തന്നെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനമായതായും വാര്‍ത്തകള്‍ വന്നു.

ഗോ​വ​യി​ൽ​നി​ന്നു​ള്ള കേ​ന്ദ്ര സ​ഹ​മ​ന്ത്രി ശ്രീ​പ​ദ്​ നാ​യി​കി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നാ​യി​രു​ന്നു കേ​ന്ദ്ര നേ​തൃ​ത്വ​ത്തി‍​​​​െൻറ നീ​ക്കം. എ​ന്നാ​ൽ, പാ​ർ​ട്ടി​യി​ൽ​നി​ന്നും സ​ഖ്യ​ക​ക്ഷി​ക​ളി​ൽ​നി​ന്നും എ​തി​ർ​പ്പു​ണ്ടാ​യി. ഒ​ടു​വി​ൽ പ്ര​മോ​ദ്​ സാ​വ​ന്തും 2017ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ ശേ​ഷം കോ​ൺ​ഗ്ര​സ്​ വി​ട്ടെ​ത്തി​യ വി​ശ്വ​ജീ​ത്​ റാ​ണെ​യും മാ​ത്ര​മാ​യി സാ​ധ്യ​ത പ​ട്ടി​ക​യി​ൽ. അ​വ​സാ​ന റൗ​ണ്ടി​ൽ ആ​ർ.​എ​സ്.​എ​സു​കാ​ര​നാ​യ പ്ര​മോ​ദ്​ സാ​വ​ന്തി​ന്​ ന​റു​ക്കു വീ​ണു.

ത​ങ്ങ​ൾ നി​ശ്ച​യി​ച്ച മു​ഖ്യ​നെ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ടു​മെ​ന്ന ഭീ​ഷ​ണി ത​ന്ത്ര​മാ​ണ്​ ബി.​ജെ.​പി സ​ഖ്യ ക​ക്ഷി​ക​ൾ​ക്കു മു​ന്നി​ൽ പ​യ​റ്റി​യ​ത്. മ​റു​പ​ക്ഷ​ത്ത്​ 14 അം​ഗ​ങ്ങ​ളു​മാ​യി വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​ണെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സ്​ ഗ​വ​ർ​ണ​റെ ര​ണ്ടു​ത​വ​ണ ക​ണ്ടെ​ങ്കി​ലും മ​റ്റു​ ക​ക്ഷി​ക​ളു​മാ​യി സ​ഖ്യ​ശ്ര​മം ന​ട​ത്തി​യി​ല്ല.

എം.​ജി.​പി​യു​ടെ ര​ണ്ട്​ എം.​എ​ൽ.​എ​മാ​ർ കൂ​റു​മാ​റു​ന്ന​തോ​ടെ ബി.​ജെ.​പി​യു​ടെ അം​ഗ​ബ​ലം 14 ആ​കും. ജി.​എ​ഫ്.​പി​യും സ്വ​ത​ന്ത്ര​രും ചേ​രു​മ്പോ​ൾ പി​ന്തു​ണ 20ൽ ​എ​ത്തും. 40 നി​യ​മ​സ​ഭ സീ​റ്റു​ക​ളു​ള്ള ഗോ​വ​യി​ൽ നാ​ലെ​ണ്ണം ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

Tags:    
News Summary - bjp may disperse goa government if not agree pramod sawant as CM -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.