ആഗ്രയുടെ പേര്​​ അഗർവാൾ, മുസഫർ നഗറിന്​ പകരം ലക്ഷ്​മി നഗർ- ആവശ്യവുമായി ബി.ജെ.പി

ലഖ്​നോ: അലഹാബാദിനും ഫൈസാബാദിനും ശേഷം മറ്റ്​ ഉത്തർ പ്രദേശ്​ നഗരങ്ങളുടെ പേര്​ മാറ്റാനുള്ള ആവശ്യവും ശക്​തമാവുന്നു. ലോകാദ്​ഭുതങ്ങളിലൊന്നായ താജ്​മഹൽ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര്​ മാറ്റണമെന്ന ആവശ്യമാണ്​ പുതുതായി ഉയർന്നിരിക്കുന്നത്​. ബി.ജെ.പി എം.എൽ.എ ജഗൻ പ്രസാദ്​ ഗാർഗാണ്​​ ആഗ്രയുടെ പേര്​ മാറ്റി ‘‘അഗർവാൾ’’ എന്നോ ‘‘അഗർവാൻ’’ എന്നോ ആക്കാൻ ആവശ്യ​പ്പെട്ടിരിക്കുന്നത്​.

ആഗ്ര എന്ന പേരിന്​ യാതൊരു അർഥവുമില്ല. എവിടെ വേണമെങ്കിലും അന്വേഷിച്ച്​ ​േനാക്കാം..! ആ വാക്കിന്​ യാതൊരു പ്രസക്​തിയുമില്ല. മുമ്പിവിടെ​ കാട്​ പിടിച്ചു കിടന്നിരുന്ന സ്ഥലമായിരുന്നു. അഗർവാൾ എന്ന വിഭാഗമാണ്​ മുമ്പിവിടെ ജീവിച്ചിരുന്നത്​. അതുകൊണ്ട്​ അഗർവാനെന്നോ.. അഗർവാളെന്നോ പേര്​ മാറ്റണം -ബി.ജെ.പി എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം മുസഫർ നഗറി​​​​െൻറ പേര്​ മാറ്റാനുള്ള ആവശ്യവും ഉയർന്നിട്ടുണ്ട്​. ലക്ഷ്​മി നഗർ എന്നാക്കി മാറ്റണമെന്ന ആവശ്യവുമായി എത്തിയത്​ ഉത്തർ പ്രദേശിലെ സർധന മേഖലയിലുള്ള ബി.ജെ.പി എം.എൽ.എ സൻഗീത്​ സോമാണ്​​. ജനങ്ങളുടെ ആവശ്യ പ്രകാരമാണ്​ ഇതെന്നും സൻഗീത്​ സോം പറഞ്ഞു.

ഇന്ത്യയുടെ സംസ്കാരം തിരിച്ചു പിടിക്കാനാണ്​ ബി.ജെ.പി ശ്രമിക്കുന്നതെന്നും ഹിന്ദുത്വം അവസാനിപ്പിക്കാൻ ശ്രമിച്ച മുസ്​ലിം ഭരണാധികാരികളാണ്​ പേരുകൾ മാറ്റിയതെന്നും നഗരങ്ങളുടെ യഥാർഥ നാമങ്ങളാണ്​ ബി.ജെ.പി ഒാരോന്നായി തിരിച്ചു പിടിക്കുന്നതെന്നും സോം പറഞ്ഞു.

Tags:    
News Summary - BJP Leaders Want To Rename More Uttar Pradesh Cities-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.