ഗൊരഖ്പൂർ: രാജ്യത്തെ വിഭജിക്കുന്നതിനായി സംസാരിക്കുന്നവർക്ക് ജനങ്ങളുടെ വിശ്വാസം നേടാനാകില്ലെന്ന് നടനു ം ബി.ജെ.പി നേതാവുമായ രവി കിഷൻ. ബിഹാറിെല ബെഗുസരായിയിൽ മത്സരിച്ച സി.പി.ഐ സ്ഥാനാർഥി കനയ്യ കുമാറിനെ പരിഹസിച്ച് സ ംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശ് കെ ടുക്ഡെ ടുക്ഡെ എന്ന് പറഞ്ഞവർക്ക് രാജ്യത്തിൻെറ വിശ്വാസം നേടാനാകില്ല. ദേശ വിരുദ്ധനായി രാജ്യത്തിനെതിരെ സംസാരിക്കുേമ്പാഴും നിലവിലുള്ള സർക്കാറിനെ അധിക്ഷേപിക്കുേമ്പാഴും നിങ്ങൾക്ക് ജയിക്കാനാകില്ല -രവി കിഷൻ പറഞ്ഞു. ഉത്തർ പ്രദേശിലെ ഗൊരഖ്പൂരിൽ ജയിച്ച സ്ഥാനാർഥിയാണ് രവി കിഷൻ. നേരത്തെ കോൺഗ്രസിലായിരുന്ന രവി രണ്ടു വർഷം മുമ്പാണ് ബി.െജ.പിയിൽ ചേർന്നത്.
ബെഗുസരായിയിൽ 2.7 ലക്ഷം വോട്ടുകൾ നേടിയ കനയ്യ എതിർ സ്ഥാനാർഥി ഗിരിരാജ് സിങ്ങിനോട് നാലു ലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. 2016 ജെ.എൻ.യുവിലുണ്ടായ യോഗത്തിൽ ദേശ് കെ ടുക്ഡെ ടുക്ഡെ എന്ന മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് വിദ്യാർഥി യൂണിയൻ പ്രസിഡൻറായിരുന്ന കനയ്യക്കും മറ്റ് രണ്ടുപേർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.