ബംഗാളിൽ മോദിയടക്കമുള്ള ബി.ജെ.പി നേതാക്കൾ 500 പേരിൽ കൂടുതലുള്ള റാലി നടത്തരുത്​ -ജെ.പി. നഡ്​ഡ

ന്യൂഡൽഹി: കോവിഡ്​ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായും ആൾക്കൂട്ട റാലികളിൽ അഭിരമിക്കുന്നെന്ന ആരോപണം നിലനിൽക്കേ, കൂറ്റൻ തെരഞ്ഞെടുപ്പ്​ റാലികൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തി ബി.ജെ.പി നേതൃത്വം. പശ്​ചിമ ബംഗാളിൽ 500 പേരിൽ കൂടുതൽ ഒത്തുചേരുന്ന റാലി നടത്തരുതെന്ന്​ ബി.​െജ.പി അധ്യക്ഷൻ ജെ.പി. നഡ്​ഡ നരേന്ദ്ര മോദിയടക്കമുള്ള പാർട്ടി നേതാക്കളോട്​ നിർദേശിച്ചു. നിലവിലെ കോവിഡ്​ പ്രതിസന്ധി കണക്കിലെടുത്താണിത്​. കോവിഡ്​ പ്രോ​ട്ടോ​േകാൾ മുന്നിൽകണ്ടുവേണം തെര​ഞ്ഞെടുപ്പ്​ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനെന്ന്​ അദ്ദേഹം പാർട്ടി നേതാക്കളെ ഓർമിപ്പിച്ചു.

ചൊവ്വാഴ്ച മുതൽ 'എന്‍റെ ബൂത്ത്​, കൊറോണ മുക്​തം' (മേരാ ബൂത്ത്​-കൊറോണ മുക്​ത്​) എന്ന കർമ്മപരിപാടി നടപ്പാക്കണമെന്നും പാർട്ടി പ്രവർത്തകരോട്​ നഡ്​ഡ നിർദേശിച്ചു. ഇതിന്‍റെ ഭാഗമായി പശ്​ചിമ ബംഗാളിൽ ആറ്​ കോടി മാസ്​കുകളും സാനിറ്റെസറുകളും പാർട്ടി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പശ്​ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇനി കൊൽക്കത്തയിൽ പ്രചാരണം നടത്തുകയില്ലെന്ന്​ തൃണമൂൽ കോൺഗ്രസ്​ എം.പി ഡെറിക്​ ഒബ്രീൻ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ബി.ജെ.പിയുടെ തീരുമാനവും എത്തിയത്​. പ്രചാരണത്തിന്‍റെ അവസാന ദിവസമായ ഏപ്രിൽ 26ന്​ മമത കൊൽക്കത്തയിൽ 'പ്രതീകാത്​മക' റാലി മാത്രമേ നടത്തുകയുള്ളൂവെന്ന്​ ഡെറിക്​ ഒബ്രീൻ വ്യക്​തമാക്കി.  

Tags:    
News Summary - BJP leaders to hold only small rallies with not more than 500 people in Bengal says JP Nadda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.