കെജ്​രിവാളി​െൻറ വീടിനുനേരെ ബി.ജെ.പി ആക്രമണമെന്ന്​ ആപ്​

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​െൻറ വീടിനു​ മുന്നിൽ സമരം നടത്തുന്ന ബി.ജെ.പി പ്രവർത്തകർ അദ്ദേഹത്തി​െൻറ വീട്​ ആക്രമിച്ചുവെന്ന്​ ആം ആദ്​മി പാർട്ടി പ്രവർത്തകർ. ഡൽഹി സർക്കാറിൽനിന്ന്​ 14,000 കോടി രൂപ ബി.ജെ.പി ഭരിക്കുന്ന ഡൽഹി നഗരസഭകൾക്കു​ കിട്ടണമെന്ന്​ ആവശ്യപ്പെട്ട്​ തിങ്കളാഴ്​ച മുതൽ സമരം നടത്തുന്ന ബി.ജെ.പി പ്രവർത്തകരാണ്​ അതിക്രമം നടത്തിയത്​. ആക്രമണത്തിൻെറ ദൃശ്യങ്ങൾ ആപ്​ പുറത്തുവിട്ടു.

വ്യാ​ഴാഴ്ച ഉപമുഖ്യമന്ത്രി മനീഷ്​ സി​േസാദിയയു​െട വസതിയിലേക്ക്​ അതിക്രമിച്ചുകയറിയ സംഭവത്തിനു​ പിന്നാലെയാണ്​ കെജ്​രിവാളി​െൻറ വീടിനെതിരായ ആക്രമണത്തി​െൻറ ദൃശ്യങ്ങൾ ആപ്​ പ്രവർത്തകർ പുറത്തുവിട്ടത്​. ബി.ജെ.പി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും സി.സി.ടി.വി കാമറകൾ തകർക്കുകയും ചെയ്യുന്നത്​ ദൃശ്യങ്ങളിലുണ്ട്​. എന്നാൽ, ഏഴു​ ദിവസമായി മുഖ്യമന്ത്രിയുടെ വസതിക്കു​ പുറത്തിരിക്കുന്ന തങ്ങളെ കാണാൻ മുഖ്യമന്ത്രി കൂട്ടാക്കിയില്ലെന്നും തങ്ങളുടെ സ്വകാര്യത ശ്രദ്ധിക്കാതെ മുഖ്യമന്ത്രിയുടെ വീടിനു​ മുന്നിൽ സി.സി.ടി.വി സ്​ഥാപിച്ചുവെന്നും ബി.ജെ.പി ന്യായീകരിച്ചു. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.