കൊൽക്കത്ത: പശ്ചിമബംഗാളിൽ ബി.ജെ.പി നേതാവിനെതിരെ ആക്രമണം. ബൻകുര ജില്ലയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നോമിനേഷൻ സമർപ്പിക്കുന്നതിനായി മജിസ്ട്രേറ്റ് ഒാഫീസിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. അടുത്തമാസമാണ് ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
#WATCH Bankura: BJP State Secretary Shyamapada Mondal attacked, allegedly by TMC workers. #WestBengal pic.twitter.com/RSgwJbHYCp
— ANI (@ANI) April 6, 2018
ഹെൽമറ്റ് ധരിച്ചെത്തിയ ഒരുസംഘം ആളുകൾ ബി.ജെ.പി നേതാവിെൻറ വാഹനത്തിെൻറ ചില്ലുകൾ അടിച്ച് തകർക്കുകയായിരുന്നു. ഇയാളെ വാഹനത്തിൽ നിന്നും ഇറക്കി മർദ്ദിക്കുകയും ചെയ്തു. ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിക്കുന്നുണ്ട്.
ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ, ബി.ജെ.പിയുടെ ആരോപണം തൃണമൂൽ നിഷേധിച്ചു. മെയ് 1,3,5 തിയതികളിലായാണ് ബംഗാളിലെ 60,000 പഞ്ചായത്ത് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിൽ നോമിനേഷൻ സമർപ്പിക്കാൻ പോലും തൃണമൂൽ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി കോൺഗ്രസ്, സി.പി.എം, ബി.ജെ.പി തുടങ്ങിയ പാർട്ടികൾ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.