കോൺഗ്രസിന് വോട്ട് ചെയ്ത സഹോദരനെതിരെ വെടിയുതിർത്ത് ബി.ജെ.പി നേതാവ്

ചണ്ഡിഗഢ്: കോൺഗ്രസിന് വോട്ട് ചെയ്ത അർധ സഹോദരനെതിരെ വെടിയുതിർത്ത് ബി.ജെ.പി നേതാവ്. ഹരിയാനയിലെ ഝാജർ ജില്ലയിലാണ് സംഭവം. രാജാ സിങ് എന്നയാൾക്കാണ് വെടിയേറ്റത്. രണ്ടു തവണ കാലിലും ഒരു തവണ വയറിലുമായി മൂന്നു തവണ ബി.ജെ.പി നേതാവ് ഇയാൾക്കെതിരെ വെടിയുതിർത്തു. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണ്ഡൽ യൂണിറ്റിൻറ ഓഫീസ് കാര്യ ചുമതലയുള്ള ബി.ജെ.പി നേതാവ് ധർമേന്ദർ സിലാനിയാണ് അക്രമം നടത്തിയത്. ഇയാൾ ഒളിവിൽ പോയി. വധശ്രമത്തിനും ലൈസൻസില്ലാത്ത ആയുധം കൈവശം വെച്ചതിനും സിലാനിക്കെതിരെ കേസെടുത്തു.

ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ രാജയോടും കുടുംബത്തോടും സിലാനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂത്ത സഹോദരനും പ്രാദേശിക കോൺഗ്രസ് നേതാവുമായ ഹരേന്ദർ സിങ്ങിൻെറ ആവശ്യപ്രകാരം രാജ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തു. ഇതാണ് അക്രമിയെ പ്രകോപിപ്പിച്ചത്.

Tags:    
News Summary - BJP leader shoots cousin thrice for voting for Congress in Haryana- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.