മുംബൈ: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി വക്താവുമായ ഷാനവാസ് ഹുസൈനെ ഹൃദയാഘാത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.
ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
54 കാരനായ ഷാനവാസ് ഹുസൈൻ ബി.ജെ.പിയുടെ പ്രമുഖ ദേശീയ നേതാക്കളിലൊരാളാണ്. വാജ്‌പേയിയുടെ സർക്കാരിലും ബി.ജെ.പി-ജെ.ഡി.യു സഖ്യ കാലത്ത് ബിഹാർ സർക്കാരിലും വിവിധ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ബീഹാറുകാരനായ ഷാനവാസ് ഹുസൈൻ മുമ്പ് കിഷൻഗഞ്ച്, ഭഗൽപൂർ ലോക്‌സഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് പാർലമെന്റ് അംഗമായി. നിലവിൽ അദ്ദേഹം ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.