13കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ ബി.ജെ.പി നേതാവായ മാതാവും കാമുകനും അറസ്റ്റിൽ

ഹരിദ്വാർ: 13കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ ബി.ജെ.പി നേതാവായ മാതാവും കാമുകനും അറസ്റ്റിൽ. മഹിളാമോർച്ച ഹരിദ്വാർ ജില്ലാ നേതാവും കാമുകനുമാണ് അറസ്റ്റിലായത്. പെൺകുട്ടി പീഡനവിവരം അച്ഛനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പെൺകുട്ടിയുടെ മാതാവും പിതാവും വർഷങ്ങളായി വേർപിരിഞ്ഞ് കഴിയുകയാണ്. കാമുകന്റെ ഹോട്ടലിലാണ് പെൺകുട്ടിയും മാതാവും കഴിഞ്ഞിരുന്നത്. കുട്ടിയുടെ അമ്മയുടെ അറിവോടെയും സാന്നിധ്യത്തിലുമാണ് കാമുകൻ സുമിത് പട്വാളും കൂട്ടാളി ശംഭുവും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ.

സുമിത്പട്വാളിനെ പൊലീസ് അറസ്റ്റ് ചെയ്തുവെങ്കിലും ശംഭുവിനെ കണ്ടെത്താനായിട്ടില്ല. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ ഹരിദ്വാർ, ആഗ്ര, വൃന്ദാവൻ എന്നിവിടങ്ങളിൽ പലവട്ടം പീഡനത്തിനിരയാക്കി. പുറത്തുപറഞ്ഞാൽ പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, പീഡനവിവരം പുറത്തറിഞ്ഞതിന് പിന്നാലെ പെൺകുട്ടിയുടെ അമ്മയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന വിശദീകരണമാണ് ബി.ജെ.പി നൽകുന്നത്. ഇപ്പോൾ അവർ പാർട്ടിയിൽ ഒരു പദവിയും വഹിക്കുന്നില്ലെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു.

Tags:    
News Summary - BJP leader made boyfriend, aide rape own daughter; arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.