മുദ്രാവാക്യം വിളിയുടെ ആവേശത്തിൽ ബി.ജെ.പി നേതാവ്​ അടിതെറ്റി സ്​റ്റേജിൽനിന്ന്​ താഴേക്ക്​; വിഡിയോ

ഭോപാൽ: മുദ്രാവാക്യം വിളിക്കു​േമ്പാഴും പ്രസംഗിക്കു​േമ്പാഴും ആവേശം വാക്കുകൾക്ക്​ പുറമെ ശരീരത്തിലേക്കും കയറിയാലോ? അത്തരത്തിൽ ആവേശംകൂടി പ്രസംഗം തുടരുന്നതിനിടെ കാൽതെറ്റി സ്​റ്റേജിൽനിന്ന്​ താഴെവീഴുന്ന ഒരു​ ബി.ജെ.പി നേതാവിന്‍റെ വിഡിയോയാണ്​ ഇപ്പോൾ വൈറൽ.

മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്‍റെ ജൻ ദർശൻ യാത്രക്കിടെയാണ്​ സംഭവം. ബി.ജെ.പി നേതാവ്​ ജഗദീഷ്​ ജയ്​സ്വാളിനാണ്​ അടിതെറ്റിയത്​.

ചൗഹാന്​ അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നതിനിടെ സ്​റ്റേജിൽനിന്ന്​ അടിതെറ്റി താഴെവീഴുകയായിരുന്നു ജയ്​സ്വാൾ. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഖാർഗോൻ ജില്ലയിലെ ചെയ്​ൻപൂരിലെ പരിപാടിക്കിടെയാണ്​ സംഭവം. അടിതെറ്റി താഴെവീണ നേതാവിനെ സുരക്ഷ ഉദ്യോഗസ്​ഥർ ഉടൻതന്നെ സഹായിക്കാനെത്തി.

മധ്യപ്രദേശിലെ മൂന്ന്​ ​നിയമസഭ മണ്ഡലങ്ങളിലേക്കും ഒരു ലോക്​സഭ മണ്ഡലങ്ങളിലേക്കും ഒക്​ടോബർ 30ന്​ തെരഞ്ഞെടുപ്പ്​ നടക്കും. നവംബർ രണ്ടിനാണ്​ വോ​ട്ടെണ്ണൽ. കോവിഡ്​ ബാധിച്ച്​ മൂന്ന്​ എം.എൽ.എമാരും ഒരു എം.പിയും മരിച്ചതിനെ തുടർന്ന്​ മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ്​. 

Tags:    
News Summary - BJP leader falls off stage while cheering for Madhya Pradesh CM Shivraj Singh Chouhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.