ബോളിവുഡിലെ ചിലർക്ക്​ ഐ.എസുമായി ബന്ധം; ആരോപണവുമായി ബി.ജെ.പി നേതാവ്​

മുംബൈ: ബോളിവുഡ്​ സെലിബ്രിറ്റികൾക്ക്​ പാകിസ്​താനും ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന്​ ആരോപിച്ച്​ ബി.ജെ.പി ഉപാധ്യക്ഷൻ ബൈജയന്ത്​​ ജയ്​ പാ​െണ്ഡ. ട്വിറ്ററിലൂടെയാണ്​ ഇദ്ദേഹത്തി​​െൻറ അഭിപ്രായ പ്രകടനം. 

ആരെയും പേരെടുത്ത്​ പറയാൻ ബി.ജെ.പി നേതാവ്​ തയാറായില്ല. എന്നാൽ ബോളിവുഡിലെ ദേശസ്​നേഹികൾ ഇത്തരക്കാരെ ബഹിഷ്​കരിക്കാൻ​ ആവശ്യപ്പെട്ടു. ‘ബോളിവുഡിലെ ചിലർ​ ജമ്മു കശ്​മീരിൽ കലാപം ഉണ്ടാക്കുന്നതിൽ പങ്കുണ്ടെന്ന്​ കണക്കാക്കുന്ന ചില പാകിസ്​താനികളുമായും എൻ.ആർ.ഐകളുമായി വ്യക്തിബന്ധവും ബിസിനസ്​ ബന്ധങ്ങളും സൂക്ഷിക്കുന്നു. ഇതിന്​ തെളിവുകളുണ്ട്​. ഇവർക്ക്​ ഐ.എസുമായും പാകിസ്​താൻ സൈന്യവുമായി ബന്ധമുണ്ട്​. ഇവരെ അവഗണിക്കാൻ ബോളിവുഡിലെ ദേശസ്​നേഹികൾ തയാറാകണം’ -ബൈജയന്ത്​ ട്വീറ്റ്​ ചെയ്​തു. 

സുശാന്ത്​ സിങ്​ രാജ്​പുതി​​െൻറ മരണശേഷം ബോളിവുഡിന്​ നേരെ ഉയർന്ന ആരോപണ പരമ്പരയിലെ ഏറ്റവും അവസാനത്തേതാണ്​ പാണ്ഡെയുടേത്​. ബോളിവുഡിലെ നെപ്പോട്ടിസത്തിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. 
Tags:    
News Summary - BJP Leader Claims Some Bollywood Celebs Have Links to ISI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.