Posted On
date_range Updated On
date_range ട്രെയിനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബി.െജ.പി നേതാവ് അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിൽ ഒാടുന്ന ട്രെയിനിൽ െവച്ച് പ്രായപൂർത്തിയാകാത്ത പെൺകുഞ്ഞിനെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് അറസ്റ്റിൽ. അഭിഭാഷകൻ കൂടിയായ കെ.പി പ്രേം ആനന്ദാണ് അറസ്റ്റിലായത്.
തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് ട്രെയിനിൽ വെച്ചാണ് പെൺകുട്ടിക്കു നേരെ പീഡനശ്രമം ഉണ്ടായത്. തുടർന്ന് പെൺകുട്ടിയുടെ കുടുംബത്തിെൻറ പരാതിയിൽ ഇൗറോഡ് പൊലീസ് പ്രേം ആനന്ദിനെതിരെ പോക്സോ ആക്ട് പ്രകാരം കേസെടുത്തിരുന്നു.
ബെർത്തിൽ ഉറങ്ങുകയായിരുന്ന പെൺകുഞ്ഞിനു നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ രക്ഷിതാക്കൾ ഉണർന്ന് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രേം ആനന്ദിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
2006 നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ.കെ നഗർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.