പൊലീസ്​ കോൺസ്​റ്റബിളിന്​ നേരെ ബി.ജെ.പി എം.എൽ.യുടെ  മർദനവും വധഭീഷണിയും

ഇൻഡോർ: മധ്യപ്രദേശിലെ ബി.ജെ.പി എം.എൽ.എ പൊലീസ്​ സ്​റ്റേഷനിലെത്തി കോൺസ്​റ്റബിളിനെ മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്​തതായി പരാതി. എം.എൽ.എയായചാംപലാൽ  ദേവ്​ദയാണ്​ സ്​റ്റേഷനിലെത്തി കോൺസ്​റ്റബിളിനെ മർദിച്ചത്​. മധ്യപ്രദേശിലെ ദേവാസ്​ ജില്ലയിൽ വെള്ളിയാഴ്​ച രാത്രിയോടെയാണ്​ സംഭവമുണ്ടായത്​.

ദേവ്​ദായുടെ ബന്ധുക്കളിലൊരാൾ പൊലീസ്​ സ്​റ്റേഷനിലെത്തുകയും പൊതുജനങ്ങൾ​ നിയ​ന്ത്രണമുള്ള ഭാഗത്തേക്ക്​ കടക്കുകയും ചെയ്​തു. ഇവിടെയുണ്ടായിരുന്ന വെള്ളകുപ്പിയുമെടുത്ത്​ ഇയാൾ കടന്നുകളയാൻ ശ്രമിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ്​ കോൺസ്​റ്റബിൾ സന്തോഷ്​ ഇത്​ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന്​ ഇയാൾ എം.എൽ.എ യെ സ്​റ്റേഷനിലേക്ക്​ വിളിച്ചു വരുത്തി. 

സ്​റ്റേഷനിലെത്തി​യ എം.എൽ.എ പൊലീസ്​ കോൺസ്​റ്റബിളായ സ​ന്തോഷിനെ മർദിക്കുകയും കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ്​ സുപ്രണ്ട്​ അനുഷ്​മാൻ സിങ്​ പറഞ്ഞു. വെള്ളിയാഴ്​ച രാത്രി 12 മണിയോടെയാണ്​ സംഭവമുണ്ടായതെന്നും അദ്ദേഹം വ്യക്​തമാക്കി.
 

Tags:    
News Summary - BJP Lawmaker Caught On CCTV Slapping Constable, Threatening To Kill Him-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.