വിജയവാഡ: ആന്ധ്രയിൽ ബി.ജെ.പിയുമായി ഒരു തരത്തിലുമുള്ള സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി തെന്നിന്ത്യൻ നടനും രാഷ്ട്രീയ നേതാവുമായ പവൻ കല്യാൺ. ആന്ധ്രയിൽ നിലവിൽ പടർന്ന് പിടിച്ചിരിക്കുന്ന അഴിമതിക്ക് കാരണം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും അദ്ദേഹത്തിെൻറ മകനുമാണെന്ന് പവൻ കല്യാൺ ആരോപിച്ചു.
ഇപ്പോൾ സംസ്ഥാനത്ത് ബി.ജെ.പിക്ക് മോശം പ്രതിച്ഛായ. ഇൗയൊരു സാഹചര്യത്തിൽ ആർക്കും അവരുമായി സഖ്യമുണ്ടാക്കാൻ സാധിക്കില്ലെന്നും പവൻ കല്യാൺ വ്യക്തമാക്കി. ബി.ജെ.പിയുമായി പ്രശ്നങ്ങളുണ്ടെന്ന് പറയുേമ്പാഴും രഹസ്യമായി സഖ്യമുണ്ടാക്കാനാണ് ടി.ഡി.പിയും ചന്ദ്രബാബു നായിഡുവും ശ്രമിക്കുന്നതെന്നും പവൻ കല്യാൺ ആരോപിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നും പ്രതീക്ഷിച്ചല്ല ബി.ജെ.പി-ടി.ഡി.പി സഖ്യത്തെ പിന്തുണച്ചതെന്നും പവൻ പറഞ്ഞു. എന്നാൽ, പവൻ കല്യാണിെൻറ ആരോപണങ്ങൾ ടി.ഡി.പി നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.