Posted On
date_range Updated On
date_range ബി.ജെ.പി സർക്കാർ രാജ്യത്തെ നയിക്കുന്നത് തെറ്റായ വഴിക്ക് -മൻമോഹൻസിങ്
മൊഹാലി: ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ രാജ്യെത്ത കൊണ്ടുപോകുന്നത് തെറ്റായ വഴിക്കാണെന്നും അതു കാരണം രാഷ്ട്രത്തിെൻറ സ്വാതന്ത്ര്യം ഭീഷണിയിലാകുമെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്.
രാജ്യത്തി െൻറ സ്വാതന്ത്ര്യം ശക്തിപ്പെടുത്താൻ കോൺഗ്രസ് സുപ്രധാന പങ്ക് വഹിച്ചിരുന്നു. എന്നാൽ കഴിഞ്ഞ നാലര വർഷക്കാലയളവിലെ ബി.ജെ.പി സർക്കാറിെൻറ പ്രവർത്തനം പ്രതികൂല ഫലമാണുണ്ടാക്കിയത്. രാജ്യത്തിെൻറ സ്വാതന്ത്ര്യം അപകടാവസ്ഥയിലേക്കെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി പത്രമായ നവജീവെൻറ പുനഃപ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ സർക്കാർ എങ്ങനെയാണ് രാജ്യത്തെ തെറ്റായ വഴിക്ക് നയിക്കുന്നതെന്ന് മനസ്സിലാക്കി അതിനെതിരെ ശക്തമായി പോരാടേണ്ടത് ആവശ്യമാണെന്നും മൻമോഹൻസിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.