കുതിരപ്പുറത്ത് ബി.ജെ.പി പതാക വരച്ചു; പരാതിയു​മായി മനേക ഗാന്ധിയുടെ എൻ.ജി.ഒ

ഇ​ന്ദോർ: പാർട്ടി പരിപാടിക്കിടെ കുതിരയുടെ പുറത്ത്​ ബി.ജെ.പിയുടെ പതാക വരച്ച സംഭവത്തിൽ മനേക ഗാന്ധി എം.പിയുടെ സന്നദ്ധ സംഘടന ഇന്ദോർ പൊലീസിൽ പരാതി നൽകി. വ്യാഴാഴ്ച ബി.ജെ.പി നടത്തിയ ജൻ ആശിർവാദ്​ യാത്രയിലാണ്​ സംഭവം.

കേന്ദ്രത്തിലെ പുതിയ മന്ത്രിമാരെ ജനങ്ങൾക്ക് പരിചയപ്പെടുത്താനായി 22 സംസ്ഥാനങ്ങളിലായാണ്​ യാത്ര​. സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക്​ ലക്ഷ്യമിട്ടാണ്​ പുതിയ പ്രചാരണം​. കേന്ദ്ര വ്യോമയാന വകുപ്പ്​ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു ഇന്ദേറിലെ പരിപാടിയിൽ പ​ങ്കെടുത്തത്​. മുൻ മുനിസിപ്പൽ കൗൺസിലർ രാംദാസ്​ ഗാർഗാണ്​ കുതിരയെ വാടകക്ക്​ എടുത്തത്​.

ഓറഞ്ച്​, പച്ച നിറങ്ങൾ പൂശിയതിന്​ പുറമെ പാർട്ടി ചിഹ്നമായ താമരയും കുതിരയുടെ മേൽ പതിച്ചു. ശരീരത്തിൽ ലംബമായി പാർട്ടിയുടെ പേരും എഴുതിയിരുന്നു. ബി.ജെ.പി സ്കാർഫും കഴുത്തിൽ കെട്ടി.

പീപ്പിൾ ഫോർ ആനിമൽസാണ്​ ഇന്ദോർ സന്യോഗീതഗഞ്ച്​ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയത്​. വിഷയം തെരഞ്ഞെടുപ്പ്​ കമീഷനിൽ റിപ്പോർട്ട്​ ചെയ്യാനാണ്​ സംഘടനയുടെ നീക്കം. 

Tags:    
News Summary - BJP Flag Painted On Horse during Jan Ashirwad Yatra Maneka Gandhi's NGO PFA Files Complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.