ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വൻവിജയവുമായി ബി.ജെ.പിഅഹ്മദാബാദ്: തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിൽ വലിയ വിജയം കുറിച്ച് ബി.ജെ.പി. 31 ജില്ലാ പഞ്ചായത്തുകളിൽ എല്ലാം സംസ്ഥാന ഭരണം കൈയാളുന്ന കക്ഷിക്കൊപ്പം നിന്നു. 980 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ 771ഉം ബി.ജെ.പിയെ തുണച്ചപ്പോൾ കോൺഗ്രസ് 164ഉം എ.എ.പി 31ഉം സീറ്റുകൾ നേടി. 81 മുനിസിപ്പാലിറ്റികളിൽ 75ഉം ബി.ജെ.പിക്കു തന്നെ. മൊത്തം 2720 സീറ്റുകളിൽ 2017ഉം ഭാരതീയ ജനത പാർട്ടി കുത്തകയാക്കി. കോൺഗ്രസിന് 375 എണ്ണം മാത്രമാണ് നിലനിർത്താനായത്. എ.എ.പി ഒമ്പതും മറ്റുള്ളവർ രണ്ടും സീറ്റുകൾ നേടി. 231 താലൂക പഞ്ചായത്തുകളിൽ ബി.ജെ.പി നേടിയത് 196 എണ്ണം. 33 എണ്ണം കോൺഗ്രസിനെ തുണച്ചു.
വഡോദര ജില്ലാ പഞ്ചായത്തിൽ 34 സീറ്റിൽ 27ഉം ബി.ജെ.പിക്കൊപ്പം നിന്നു. ചരിത്രത്തിലാദ്യമായി തപി ജില്ലാ പഞ്ചായത്തും പാർട്ടി പിടിച്ചു. കച്ച് മേഖലയിൽ അഞ്ച് മുനിസിപ്പാലിറ്റികളും കോൺഗ്രസിനെ കൈവിട്ടു. പലയിടത്തും ബി.ജെ.പിക്ക് ലഭിച്ചത് മൃഗീയ ഭൂരിപക്ഷം.
സർക്കാർ പാവങ്ങൾക്കായി നടത്തുന്ന പദ്ധതികൾക്കുള്ള അംഗീകാരമാണ് വിജയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ ആഴ്ച ആറ്പ്രധാന മുനിസിപ്പൽ കോർപറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പും ബി.ജെ.പി തൂത്തുവാരിയിരുന്നു. സൂറത്ത്, രാജ്കോട്ട്, വഡോദര, ഭാവ്നഗർ, ജാംനഗർ, അഹ്മദാബാദ് എന്നിവയിലായിരുന്നു തെരഞ്ഞെടുപ്പ്.
ആം ആദ്മി പാർട്ടി ആദ്യമായി ഗോദയിലിറങ്ങി സാന്നിധ്യമറിയിച്ചതും ശ്രദ്ധേയമായി. തന്‍റെ പാർട്ടി 2022ലെ തെരഞ്ഞെടുപ്പിന് ഒരുക്കം അറിയിച്ചതായി എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.