ബംഗാളികൾ- ബംഗാളികൾ അല്ലാത്തവർ എന്ന വേർതിരിവ്​ ബി.ജെ.പി സൃഷ്​ടിക്കുന്നു -മമത ബാനർജി

കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പി ബംഗാളി -ബംഗാളികൾ അല്ലാത്തവർ എന്ന വേർതിരിവ്​ സൃഷ്​ടിക്കുകയാണെന്ന്​ മുഖ്യമന്ത്രി മമത ബാനർജി. ഹിന്ദു മുസ്​ലിം രാഷ്​ട്രീയം ഇതിന്​ പിന്നിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കൊൽക്കത്തയിലെ തൃണമൂൽ ഭവനിൽ ഹിന്ദി സംസാരിക്കുന്നവരുടെ കൂട്ടായ്​മയിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി.

ജനങ്ങൾക്ക്​ വേണ്ടി എന്തുചെയ്യാനും ഞാൻ ഒരുക്കമാണ്​. പക്ഷേ, ബംഗാളിൽ ബി.ജെ.പിയെ അനുവദിക്കില്ല. നിങ്ങൾക്ക്​ വളരെ വലിയ ഉത്തരവാദിത്തമുണ്ട്​. ബംഗാളികളെക്കാൾ പ്രധാന്യത്തിൽ നിങ്ങൾ ഞങ്ങൾക്കായി വോട്ട്​ നൽകണം. ഭാവിയിൽ നിങ്ങൾക്കായി എന്തു ചെയ്യാനാകുമെന്ന്​ ഞാൻ കാണിച്ചുനൽകാം -മമത ബാനർജി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരെടുത്ത്​ പറയാതെ മമത വിമർശനം ഉന്നയിച്ചു. 'അയാൾ ടെലിപ്രോംപ്​ടർ ഉപയോഗിച്ച ശേഷം ഗുജറാത്തി വായിച്ചു. അവർ പറയുന്നു അവർ നമ്മെ ഹിന്ദി പഠിപ്പിച്ചുനൽകാമെന്ന്​. ഞാനും അവർക്ക്​ ഹിന്ദി പഠിപ്പിച്ച്​ നൽകാം. ഹിന്ദി, ഉർദ്ദു, ഗുർമുഖി ഭാഷകൾക്ക്​ സംസ്​ഥാനത്ത്​ ഞാൻ അംഗീകാരം നൽകി' -മമത ബാനർജി പറഞ്ഞു.

എല്ലാവരും ഒരു​മയോടെ ജീവിക്കു​േമ്പാൾ തെരഞ്ഞെടുപ്പ്​ അടുക്കുന്ന സമയത്ത്​ ഇത്തരം വേർതിരിവുകൾ സൃഷ്​ടിക്കുന്നതെന്തിനാണെന്നും മമത ചോദിച്ചു.

ബംഗാളിൽ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിൽ പോര്​ രൂക്ഷമാണ്​. ബംഗാൾ പിടിക്കാൻ ബി.ജെ.പി അമിത്​ ഷാ ഉൾപ്പെടെ ദേശീയ നേതാക്കളെയാണ്​ രംഗത്തിറക്കുന്നത്​. 

Tags:    
News Summary - BJP dividing non-Bengalis and Bengalis says Mamata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.