ന്യൂഡൽഹി: പാർലമെന്‍റ് വളപ്പിൽ കാറിൽ പട്ടിയുമായി വന്ന് കോൺഗ്രസ് നേതാവ് രേണുകാ ചൗധരി നടത്തിയ ആക്ഷേപ ഹാസ്യവും അതേ തരത്തിൽ രാഹുൽ ഗാന്ധി നടത്തിയ അഭിപ്രായ പ്രകടനവും വിവാദമാക്കി ബി.ജെ.പി. താൻ രക്ഷിച്ചതാണെന്നുപറഞ്ഞ് രേണുകാ ചൗധരി കഴിഞ്ഞ ദിവസം ഒരു പട്ടിയെ കാറിൽ വെച്ച് പാർലമെന്‍റ് വളപ്പിലെത്തിയിരുന്നു.
ചില എം.പിമാർ അതിനോട് എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ പട്ടി കടിക്കില്ലെന്നും അകത്തിരിക്കുന്നവരാണ് കടിക്കുകയെന്നും ആയിരുന്നു രേണുകയുടെ പരാമർശം. സംഭവത്തെക്കുറിച്ച് രാഹുൽ ഗാന്ധിയോട് ചോദിച്ചപ്പോൾ, പട്ടിയെ പുറത്ത് അനുവദിക്കില്ലെങ്കിലും അകത്ത് അനുവദിക്കുമല്ലോ എന്നായിരുന്നു പരിഹാസം കലർത്തിയ പ്രതികരണം.
പാർലമെന്‍റിന്‍റെ അന്തസ്സിനെ ഹനിക്കുക മാത്രമല്ല എം.പിമാരെയും, സുരക്ഷാ ജീവനക്കാരെയും, ഉദ്യോഗസ്ഥരെയും, സ്റ്റാഫിനെയും വരെ ഈ പരാമർശം അവഹേളിക്കുകയാണ് ചെയ്തതെന്ന് ബി.ജെ.പി ആരോപിച്ചു. കോൺഗ്രസിന്‍റെ എം.പിമാർ ഉൾപ്പെടെയുള്ള അംഗങ്ങളെയാണ് ഇരുവരും അവഹേളിച്ചതെന്ന് ബി.ജെ.പി ദേശീയ വക്താവ് സംബിത് പാത്ര ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.