ന്യൂഡൽഹി: പ്രതിപക്ഷത്തിെൻറ എതിർപ്പും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രതിഷേധവുംമൂലം കഴിഞ്ഞ തവണ നിയമമാക്കാൻ കഴിയാതെപോയ പൗരത്വ ഭേദഗതി ബിൽ ഇക്കുറി രാജ്യസഭ കടക്കുമെന്ന് മോദി സർക്കാറിന് ആത്മവിശ്വാസം. കഴിഞ്ഞ തവണ എതിർത്ത പല പ്രതിപക്ഷ പാർട്ടികളും നിലപാട് മാറ്റിയതാണ് സർക്കാറിന് പ്രതീക്ഷ പകരുന്നത്. 238 അംഗങ്ങളുള്ള രാജ്യസഭയിൽ 122 അംഗങ്ങൾ ബില്ലിനെ പിന്തുണക്കുന്നവരാണെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. ബിജു ജനതാദളിെൻറയും ജനതാദൾ യുവിെൻറയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള എം.പിമാരുടെയും നിലപാടുമാറ്റത്തിലാണ് ബി.ജെ.പി കണക്കുകൂട്ടലുകളത്രയും.
പാർലമെൻററി സമിതി മുമ്പാകെ ബി.ജെ.ഡിയുടെ ഭർതൃഹരി മഹ്താബ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രമേഖലകളെ ഒഴിവാക്കാൻ തീരുമാനിച്ചതോടെ പാർട്ടി പിന്തുണക്കുമെന്നാണ് ബി.ജെ.പിയുടെ വാദം.
സഖ്യകക്ഷികളായ ശിരോമണി അകാലിദളും ലോക്ജനശക്തി പാർട്ടിയും ബി.ജെ.പിയെ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുേമ്പാൾ നിർണായക ബില്ലുകളിൽ മോദി സർക്കാറിനെ പിന്തുണച്ച ആം ആദ്മി പാർട്ടി, എ.െഎ.എ.ഡി.എം.കെ, തെലങ്കാന രാഷ്ട്രീയ സമിതി എന്നീ കക്ഷികൾ നിലപാട് പരസ്യമാക്കിയിട്ടില്ല.
കഴിഞ്ഞ തവണ ഏറ്റവും കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച തൃണമൂൽ കോൺഗ്രസ് മൗനമവലംബിക്കുന്നതും ബി.ജെ.പിക്ക് പ്രതീക്ഷയേറ്റുന്നതാണ്. എൻ.ഡി.എ വിട്ട ശിവസേനയുടെ അന്തിമ തീരുമാനം വ്യക്തമല്ല. യു.പി.എയും ഇടതുപക്ഷവും ബി.എസ്.പിയും ബില്ലിനെ എതിർക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, എസ്.പിയുടെ നിലപാട് വരാനിരിക്കുന്നതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.