ന്യൂഡൽഹി: കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയെ ജനമധ്യത്തിൽ മോശമായി ചിത്രീകരിക്കാൻ ഒരുപരിധിവരെ ബി.ജെ.പിക്കായെങ്കിലും അത് അധികകാലം തുടരാനാവില്ലെന്ന് ശശി തരൂർ എം.പി. കേന്ദ്രസർക്കാറിനെതിരെ ഉയർത്തിക്കാട്ടാനാവുന്ന മികച്ച നേതാവായി ജനം രാഹുലിനെ കാണുന്നെന്നും അദ്ദേഹം പറഞ്ഞു.
ആളുകളെ മോശമായി ചിത്രീകരിക്കുന്നതാണ് ബി.ജെ.പിയുടെ രീതി. ആയിരത്തോളം ചെറുപ്പക്കാർ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ഒരാളെക്കുറിച്ച് കുപ്രചാരണം നടത്തുകയാണ്. രാഹുൽ അധ്യക്ഷനാവുന്നതോടെ പാർട്ടിക്ക് പുതിയ ഉൗർജം ലഭിക്കും. ബി.ജെ.പി സർക്കാറിെൻറയും നരേന്ദ്ര മോദിയുടെയും പ്രവർത്തനങ്ങളെ ജനം ഇന്ന് സംശയ ദൃഷ്ടിയോടെയാണ് കാണുന്നത്. ബി.ജെ.പിക്ക് ഫലപ്രദമായ ബദലാവാൻ കഴിയുന്നത് കോൺഗ്രസിനാണെന്ന് ജനം തിരിച്ചറിയുന്നുണ്ട്. ഗുരുദാസ്പുരിലെയും വേങ്ങരയിലെയും ഉപതെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയമാറ്റത്തിെൻറ സൂചനയാണ്. കേരളത്തിലും ഗുജറാത്തിലും ബി.ജെ.പി നടത്തിയ യാത്രകൾ പരാജയപ്പെട്ടു. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാത്തതിനെക്കുറിച്ച് ജനം ചോദിച്ചുതുടങ്ങി. 2014ലെ അവസ്ഥയിൽനിന്ന് കോൺഗ്രസ് വളരെ മെച്ചപ്പെെട്ടന്നും അദ്ദേഹം പറഞ്ഞു.
റോഹിങ്ക്യൻ മുസ്ലിംകളെ പുറത്താക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം അന്താരാഷ്ട്ര സമൂഹത്തിൽ രാജ്യത്തിന് ചീത്തപ്പേരുണ്ടാക്കി. റോഹിങ്ക്യകളെല്ലാം ഭീകരവാദികളാണെന്ന ധാരണ ശരിയല്ല. അവരിൽ ഭൂരിപക്ഷവും നിരപരാധികളായ സ്ത്രീകളും കുട്ടികളുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.