മിനി പാകിസ്​താൻ പരാമർശം: ബി.ജെ.പി സ്ഥാനാർഥി കപിൽ മിശ്രക്കെതിരെ നോട്ടീസ്

ന്യൂഡൽഹി: വിവാദ പരാമർശം നടത്തിയ ഡൽഹി ബി.ജെ.പി ​സ്ഥാനാർഥി കപിൽ മിശ്രക്കെതിരെ തെര​െഞ്ഞടുപ്പ്​ കമീഷൻ നോട്ടീസ്​ അയച്ചു. ഡൽഹിയി​ൽ ​മിനി പാകിസ്​താൻ ഉണ്ടായിവരുന്നുവെന്ന കപിൽ മിശ്രയുടെ പ്രസ്​താവനക്കെതിരെയാണ്​ തെരഞ്ഞെടുപ്പ് ​ വരാണാധികാരി നോട്ടീസ്​ അയച്ചത്​. മിശ്ര തെരഞ്ഞെടുപ്പ്​ ചട്ടലംഘനം നടത്തി. വർഗീയ വിദ്വേഷമുണ്ടാകുന്ന തരത്തിൽ ന ടത്തിയ പ്രസ്​താവനയിൽ വിശദീകരണം നൽകണമെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിലെ സമരം പാകിസ്​താൻ സഹായത്തോടെ നടത്തുന്നതാണെന്നും ഡൽഹിയെ ഒരു മിനി പാകിസ്​താനാക്കുകയാണെന്നും കപിൽ മിശ്ര ട്വിറ്ററിലൂടെ വിമർശിച്ചിരുന്നു.

പാകിസ്​താൻ ഷഹീൻ ബാഗിലേക്ക്​ എത്തിയിട്ടുണ്ട്​. ഡൽഹിയിൽ മിനി പാകിസ്​താനുകൾ ഉണ്ടായിരിക്കുന്നു. ഷഹീൻ ബാഗ്​, ചന്ദ്​ ബാഗ്​, ഇന്ദർലോക്​ ഏരിയകളിൽ ഇന്ത്യൻ നിയമമല്ല പിന്തുടരുന്നത്​. പാകിസ്​താൻ ഗുണ്ടകൾ ഡൽഹിയിലെ തെരുവുകൾ പിടിച്ചടക്കിയിരിക്കുന്നു- എന്നതായിരുന്നു കപിൽ മിശ്രയുടെ വിവാദ ട്വീറ്റ്​.

ഫെബ്രുവരി എട്ടിന് നടക്കുന്ന ഡൽഹി നിയമസഭ തെര​ഞ്ഞെടുപ്പ്​ ​ഇന്ത്യ -പാകിസ്​താൻ മത്സരം പോലെയാണെന്ന​ മിശ്രയുടെ ട്വീറ്റിനെതിരെയും വിമർശനമുയർന്നിരുന്നു.

കോൺഗ്രസും എ.എ.പിയും ഷഹീൻ ബാഗുപോലുള്ള നിരവധി മിനി പാകിസ്​താനുകൾ ഡൽഹിയിൽ ഉണ്ടായിട്ടുണ്ടെന്നും ദേശസ്​നേഹികളായവർ ഫെബ്രുവരി എട്ടിന്​ ഇതിന്​ മറുപടി നൽകുമെന്നും മി​ശ്ര പറഞ്ഞിരുന്നു.


Tags:    
News Summary - BJP candidate Kapil Mishra gets notice over ‘mini Pakistan in Delhi’ tweets - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.