ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രചാരണ മുദ്രാവാക്യമായ ‘മോദിയുടെ ഗ്യാരന്റി’ ഉയർത്തിക്കാട്ടി രാജ്യത്തെ പെട്രോൾ പമ്പുകളിൽ പൊതുമേഖല എണ്ണക്കമ്പനികളുടെ ചെലവിൽ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സർക്കാർ നിർദേശം. നിലവിൽ മോദിയുടെ ചിത്രം വെച്ചുള്ള കേന്ദ്ര സര്‍ക്കാർ ക്ഷേമപദ്ധതികളുടെ ബോര്‍ഡ് മാറ്റി ‘മോദിയുടെ ഗ്യാരന്റി’ മുദ്രാവാക്യമുള്ള ബോര്‍ഡ് വെക്കാനാണ് നിര്‍ദേശമെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച വൈകുന്നേരത്തിനുള്ളില്‍ സ്ഥാപിക്കുന്ന പുതിയ ബോര്‍ഡ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ നീക്കം ചെയ്യാനും നിർദേശമുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്തെ 88,000ത്തോളം പെട്രോള്‍ പമ്പുകളിൽ 90 ശതമാനവും നടത്തുന്ന ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികളാണ് ബി.ജെ.പി പ്രചാരണ മുദ്രാവാക്യം ഉയർത്താൻ കോടികള്‍ ചെലവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.