Posted On
date_range Updated On
date_range പത്തനംതിട്ട ഒഴിച്ചിട്ട് ബി.ജെ.പിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക
ന്യൂഡൽഹി: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ബി.ജെ.പിയുടെ രണ്ടാംഘട്ട പട്ടിക. 36 മണ് ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ബി.ജെ.പി രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്.
ഒന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രപ്രദേശിലെ 23 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പാർട്ടി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ ആറ് മണ്ഡലങ്ങൾ, ഒഡീഷയിലെ അഞ്ച്, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഓരോ മണ്ഡലങ്ങളിലേയും സ്ഥാനാർഥികളേയാണ് പ്രഖ്യാപിച്ചത്.
ബി.ജെ.പി ദേശീയവക്താവ് സംബിത് പാത്ര പുരി ലോക്സഭ മണ്ഡലത്തിൽ നിന്ന് മൽസരിക്കുമെന്ന് പാർട്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.