തെരഞ്ഞെടുപ്പ്​ റാലിക്കിടെ മുഖാമുഖം; വഡോദരയിൽ കോൺഗ്രസ്​ -ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി

വഡോദര: ഗുജറാത്തിലെ വഡോദരയിൽ കോൺഗ്രസ്​ -ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. ​തദ്ദേശഭരണ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി ഇരു കൂട്ടരുടെയും റാലിക്കിടെയാണ്​ സംഭവം.

​പ്രവർത്തകർ പരസ്​പരം വടികൊണ്ട്​ അടിക്കുകയും മർദ്ദിക്കുകയും ചെയ്​തു.  നിരവധി പേർക്ക്​ പരിക്കേറ്റതായാണ്​ വിവരം. തെരഞ്ഞെടുപ്പ്​ പ്രചരണത്തിനായി കോൺഗ്രസും ബി.ജെ.പിയും പ്ര​േത്യകം റാലി സംഘടിപ്പിച്ചിരുന്നു. റാലിക്കിടെ ഇരു പാർട്ടിക്കാരും ഒര​ു​ റോഡിൽ മ​ുഖാമുഖ​െമത്തി. ഇതോടെ രണ്ടുകൂട്ടരും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. ഏറ്റമുട്ടൽ രൂക്ഷമായതോടെ പൊലീസ്​ സംഭവ സ്​ഥലത്തെത്തി രംഗം ശാന്തമാക്കി.

ഗുജറാത്തിലെ ആറുനഗരങ്ങളിലാണ്​ തദ്ദേശ തെരഞ്ഞെടുപ്പ്​. അഹ്​മദാബാദ്​, സൂറത്ത്​, രാജ്​കോട്ട്​, വഡോദര, ജാംനഗർ, ഭാവ്​നഗർ എന്നിവിടങ്ങളിലാണ്​ തെരഞ്ഞെടുപ്പ്​ നടക്കുക. വോ​ട്ടെടുപ്പ്​ അടുത്തതോടെ ഇരുപാർട്ടികളുടെയും പ്രചരണ പരിപാടികൾ ശക്തമാക്കിയിരുന്ന​ു. 

Tags:    
News Summary - BJP and Congress workers clash in Vadodara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.