ഗോഡ്​സേ രാജ്യ​സ്​നേഹി: പ്രജ്ഞസിങ് ​മാപ്പു പറയണമെന്ന്​ ബി.ജെ.പി

ന്യൂഡൽഹി: ​ഗാന്ധി ഘാതകനായ നാഥുറാം വിനായക്​ ഗോഡ്​സേ ദേശ സ്​നേഹിയാണെന്ന ബി.ജെ.പിയുടെ ഭോപ്പാൽ സ്ഥാനാർഥി പ്രജ ്ഞസിങ് ഠാക്കൂറിൻെറ പ്രസ്​താവനയെ അപലപിച്ച്​ പാർട്ടി നേതൃത്വം. പ്രസ്​താവന പിൻവലിച്ച്​ പ്രജ്ഞസിങ്​ മാപ്പ്​ പറയ ണമെന്ന് പാർട്ടി വക്​താവ്​ ജി.വി.എൽ നരസിംഹറാവു​ ആവശ്യപ്പെട്ടു.

ബി.ജെ.പി പ്രജ്ഞയുടെ പ്രസ്​താവനയെ അംഗീകരിക്കുന്നില്ല. പ്രസ്​താവനയെ ശക്​തമായി അപലപിക്കുന്നു. ഇക്കാര്യത്തിൽ അവരോട്​ കൂടുതൽ വിശദീകരണം തേടും. പ്രസ്​താവന പിൻവലിച്ച്​ മാപ്പ്​ പറയാൻ പ്രജ്ഞ തയാറാവണമെന്നും ജി.വി.എൽ റാവു ആവശ്യപ്പെട്ടു.

മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക്​ ഗോഡ്​സെ മുമ്പും ഇപ്പോഴും എപ്പോഴും ദേശ ഭക്തനാണെന്നായിരുന്നു​ പ്രജ്ഞ സിങ്​ ഠാക്കൂറിൻെറ പ്രസ്​താവന. ഗോഡ്​സേ ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദിയാണെന്ന കമൽഹാസൻെറ പ്രസ്​താവനയോടായിരുന്നു അവരുടെ പ്രതികരണം.

Tags:    
News Summary - BJP Against pragya sing thakkur statement-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.