Posted On
date_range Updated On
date_range പക്ഷിപ്പനി: ഇന്ദിര ഗാന്ധി ചരമവാര്‍ഷികം റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ന്യൂഡല്‍ഹി ശക്തിസ്ഥലില്‍ നടത്താനിരുന്ന ഇന്ദിര ഗാന്ധി ചരമവാര്‍ഷിക പരിപാടി റദ്ദാക്കിയതായി കോണ്‍ഗ്രസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പശ്ചിം വിഹാര്‍ പക്ഷിസങ്കേതത്തില്‍ വെള്ളിയാഴ്ച പക്ഷിപ്പനി ബാധിച്ച് രണ്ടു പക്ഷികള്‍കൂടി ചത്തുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശക്തിസ്ഥല്‍ അടച്ചിട്ടിരിക്കുന്നതിനാലാണ് ദിനാചരണം റദ്ദാക്കിയത്. എല്ലാ വര്‍ഷവും ഒക്ടോബര്‍ 31ന് കോണ്‍ഗ്രസ് ഇന്ദിര ഗാന്ധി ചരമദിനം വിപുലമായി ആചരിക്കാറുള്ളതാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലത്തെിയശേഷം ഒക്ടോബര്‍ 31 സര്‍ദാര്‍ വല്ലഭ ഭായ് പട്ടേല്‍ ജന്മദിനം വിപുലമായി കൊണ്ടാടാന്‍ തുടങ്ങിയതോടെയാണ് ഇന്ദിര ഗാന്ധി രക്തസാക്ഷിത്വദിനാചരണത്തിന്‍െറ പൊലിമ കുറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.