പാർലമെന്‍റ് ഉദ്ഘാടനം സവർക്കറുടെ ദയാഹരജികളുടെ ഓർമപ്പെടുത്തലാകുമെന്ന് ബിനോയ് വിശ്വം

ന്യൂഡൽഹി: ബ്രിട്ടീഷ് യജമാനന്മാർക്ക് സവർക്കർ എഴുതിയ ദയാഹരജികളുടെ ഓർമപ്പെടുത്തലായി പുതിയ പാർലമെന്‍റ് മന്ദിര ഉദ്ഘാടനം മാറുമെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി. സവർക്കറുടെ ജന്മവാർഷികത്തിൽ പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചാണ് ബിനോയ് വിശ്വത്തിന്റെ പരിഹാസം.

ആർ.എസ്.എസ് നയിക്കുന്ന കേന്ദ്ര സർക്കാറിന് മതേതരത്വത്തേക്കാൾ ഹിന്ദുത്വ അജണ്ടയാണെന്ന് തെളിയിക്കുന്നതാണ് പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടന ചടങ്ങെന്നും സി.പി.ഐ നേതാവ് കുറ്റപ്പെടുത്തി.

മോദി പാർലമെന്റിന്റെ തലവനല്ല. സർക്കാറിന്റെ തലവനാണ്. അധികാര വിഭജനത്തിന്റെ നഗ്നമായ ലംഘനമാണത്. സ്വത​ന്ത്ര ഇന്ത്യയുടെ സ്ഥാപക നേതാക്കളുടെയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയവരുടെയും ത്യാഗപരിശ്രമങ്ങളെ തള്ളിക്കളയുന്നതാണ് കേന്ദ്ര തീരുമാനം.

മഹാത്മ ഗാന്ധി, ഡോ. ബി.ആർ അംബേദ്കർ, ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ, എ.കെ.ജി, ഇന്ദ്രജിത് ഗുപ്ത എന്നിവരുടെ പ്രതിമകൾ പുതിയ പാർലമെന്റിൽ എവിടെ സ്ഥാപിക്കുമെന്ന് ബിനോയ് വിശ്വം ചോദിച്ചു.

Tags:    
News Summary - Binoy Viswam that the inauguration of Parliament will be a reminder of Savarkar's mercy plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.