ന്യൂഡൽഹി: വൻ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. നൂറുകോടിയോ അതിൽ കൂടുതലോ വായ്പയെടുത്ത് മുങ്ങുന്നവരുടെ എല്ലാ ആസ്തികളും പിടിച്ചെടുക്കാനും ജപ്തിചെയ്യാനും ‘സാമ്പത്തിക കുറ്റവാളികൾ രാജ്യം വിടുന്നതിനെതിരായ ബിൽ’ (ഫ്യുജീറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ബിൽ) സർക്കാറിന്അധികാരം നൽകുന്നു.
കോടികൾ വായ്പയെടുത്ത് രാജ്യം വിടുന്ന കുറ്റവാളികളുടെ വിചാരണ അനന്തമായി നീളുന്നതിനാലാണ് കടുത്ത വ്യവസ്ഥ ഉൾപ്പെടുത്തി ബിൽ കൊണ്ടുവരുന്നതെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാനും ബിൽ വ്യവസ്ഥചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.