വിവാദ കാർഷിക നിയമങ്ങൾ റദ്ദായി; ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടു

ന്യൂഡൽഹി: മൂന്നു വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ അംഗീകാരം. ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടതോടെ വിവാദ നിയമങ്ങൾ റദ്ദായി. കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ തിങ്കളാഴ്ച പാർലമെൻറിന്‍റെ ഇരുസഭകളും പാസ്സാക്കിയിരുന്നു.

ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി നാലു മിനിറ്റുകൊണ്ടാണ് ലോക്സഭയിൽ ബില്ല് പാസ്സാക്കിയത്. ഒരു വർഷം നീണ്ട കർഷക സമരത്തെ തുടർന്ന് നവംബർ 19നാണ് വിവാദ നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 

Tags:    
News Summary - Bill Cancelling 3 Farm Laws Gets Presidential Sign-Off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.