ബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ചതിൽ ബിൽകീസ് ബാനുവിന്‍റെ ഹരജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: ബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ചതിനെതിരെ ബിൽകീസ് ബാനു സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ വെറുതെ വിട്ടതിന്റെ കാരണങ്ങൾ ഗുജറാത്ത് സർക്കാർ ഇന്ന് ബോധിപ്പിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിട്ടുള്ളത്. കു​റ്റ​വാ​ളി​ക​ളെ വിട്ടയക്കാൻ തീരുമാനമെടുത്തതിന്‍റെ മുഴുവൻ രേഖകളും കോടതിയിൽ ഇന്ന് ഹാജരാക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.

നേരത്തെ ഹരജി പരിഗണിച്ചപ്പോൾ ഗുജറാത്ത് സർക്കാറിനെതിരെ സുപ്രീംകോടതി രൂക്ഷവിമർശനമാണ് നടത്തിയത്. പ്രതികളെ വിട്ടയക്കുമ്പോൾ കുറ്റകൃത്യത്തിന്റെ ഗൗരവം സംസ്ഥാന സർക്കാർ പരിഗണിക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നിരവധി പേർ മോചനമില്ലാതെ ജയിലുകളിൽ കഴിയുമ്പോൾ ബിൽകീസ് ബാനു കേസിലെ 11കുറ്റവാളികളെ ശിക്ഷ കാലാവധി കഴിയും മുമ്പേ വിട്ടയച്ചത് ഏകീകൃത മാനദണ്ഡം അടിസ്ഥാനമാക്കിയാണോ എന്ന് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചോദിച്ചിരുന്നു. നിങ്ങൾ കാരണം വ്യക്തമാക്കിയില്ലെങ്കിൽ ഞങ്ങൾ സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരുമെന്നും ഡിവിഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    
News Summary - Bilkis Bano's plea in supreme court against release of accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.