ചണ്ഡിഗഢ്: പഞ്ചാബ് മുൻമന്ത്രിയും ശിരോമണി അകാലി ദളിെൻറ (എസ്.എ.ഡി)മുതിർന്ന നേതാവുമായ ബിക്രം സിങ് മജീതിയ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ. മയക്കുമരുന്ന് നിരോധന നിയമപ്രകാരം തിങ്കളാഴ്ച മൊഹാലിയിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരമാണ് അറസ്റ്റ്. 2018ൽ മയക്കുമരുന്നുവിരുദ്ധ പ്രത്യേക ദൗത്യസംഘവും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഇേപ്പാൾ എഫ്.ഐ.ആർ എടുത്തത്.
അതേസമയം, അറസ്റ്റ് രാഷ്ട്രീയ വിവാദത്തിന് വഴി തുറന്നു. അറസ്റ്റുണ്ടാകുമെന്ന് തങ്ങൾക്ക് നേരത്തേ അറിയാമായിരുെന്നന്നും കോൺഗ്രസ് സർക്കാറിെൻറ പകപോക്കലാണ് സംഭവത്തിനു പിന്നിലെന്നും എസ്.എ.ഡി രക്ഷാധികാരി പ്രകാശ് സിങ് ബാദൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.