റെയിൽവേ റിക്രൂട്ട്​മെൻറ്​ പരീക്ഷക്കെതിരായ സമരം: ട്രെയിനിന്​ തീയിട്ടു, പരിഹാരം ഉറപ്പ്​ നൽകി സർക്കാർ

പട്​ന: ബിഹാറിൽ റെയിൽവേ റിക്രൂട്ട്​മെൻറ്​ പരീക്ഷക്കെതിരായ നടക്കുന്ന സമരം കൂടുതൽ ശക്​തമാകുന്നു. കഴിഞ്ഞ ദിവസം ബിഹാറിലെ ഗയ റെയിൽവേ സ്​റ്റേഷനിൽ സമരക്കാർ ട്രെയിനിന്​ തീയിട്ടു. യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനി​െൻറ റാക്കുകൾക്കാണ്​ തീവെച്ചതെന്നും അളപായമില്ലെന്നും ഗയ സീനിയർ സുപ്രണ്ട്​ ഓഫ്​ പൊലീസ്​ ആദിത്യകുമാർ അറിയിച്ചു.

ഗയ സ്​റ്റേഷന്​ നേരെ വ്യാപകമായ കല്ലേറുമുണ്ടായി. തീവെപ്പിനെ തുടർന്ന്​ റെയിൽ ഗതാഗതത്തിന്​ തടസം നേരിട്ടു. അക്രമികളിൽ ചിലരെ പൊലീസ്​ കസ്​റ്റഡിയി​ൽ എടുത്തിട്ടുണ്ടെന്ന്​ എസ്​.പി കൂട്ടിച്ചേർത്തു. സമരക്കാർ പൊതുമുതൽ നശിപ്പിക്കുന്നതിൽ നിന്ന്​ പിൻമാറണമെന്ന്​ റെയിൽവേ മന്ത്രി അശ്വിനി വൈഷ്​ണവ്​ ആവശ്യപ്പെട്ടു. സമരക്കാരുടെ പ്രശ്​നങ്ങൾ അനുഭാവപൂർവം സർക്കാർ പരിഗണിക്കും. പരാതി ഉയർന്ന പരീക്ഷ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയും വിഷയത്തിൽ ഇടപ്പെട്ടിട്ടുണ്ട്​. ചർച്ചയിലൂടെ സർക്കാർ പ്രശ്​നത്തിന്​ പരിഹാരം കാണണമെന്ന്​പ്രിയങ്ക ആവശ്യപ്പെട്ടു. സമാധാനപരമായി സമരം നടത്തണമെന്ന്​ അവർ ഉദ്യോഗാർഥികളോട്​ അഭ്യർഥിച്ചു. സർക്കാർ അറസ്​റ്റ്​ ചെയ്​ത ഉദ്യോഗാർഥികളെ ഉടൻ വിട്ടയക്കണം. സമരത്തെ അടിച്ചമർത്താനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.

റെയിൽവേ റിക്രൂട്ട്​മെൻറ്​ ബോർഡ്​ നടത്തിയ നോൺ ടെക്​നിക്കൽ വിഭാഗത്തിലേക്കുള്ള മത്സര പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർഥികൾക്കായി വിജ്ഞാപനത്തിനു വിരുദ്ധമായി വീണ്ടുമൊരു പരീക്ഷ നടത്തുന്നതിൽ പ്രതിഷേധിച്ചാണ്​ സമരം. വിജ്ഞാപനത്തിൽ ഒരു പരീക്ഷയെ കുറിച്ച്​ മാത്രമേ പരാമർശിക്കുന്നുള്ളുവെന്നാണ്​ ഉദ്യോഗാർഥികൾ അവകാശപ്പെടുന്നത്​.

Tags:    
News Summary - Bihar railways exam protest: Job aspirants torch train, govt promises resolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.