ന്യൂഡൽഹി: കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാവ് സോണിയാ ഗാന്ധി ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. സോണിയക്ക് പുറമെ രാജ്യസഭയിലെയും ലോക്സഭയിലെയും പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരടങ്ങുന്ന 40 താര പ്രചാരകരുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു.
ആർ.ജെ.ഡി നേതാവും മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വിക്ക് അനഭിമതരായ പപ്പു യാദവ് ബിഹാർ കോൺഗ്രസ് നേതാക്കളിൽ പട്ടികയിൽ ഇടം പിടിച്ചപ്പോൾ കനയ്യ കുമാർ പുറത്തായി.
എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖു, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്, മുൻ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ, മുൻ ലോക്സഭാ സ്പീക്കർ മീരാകുമാർ, ലോക്സഭയിലെ മുൻ പ്രതിപക്ഷ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, കോൺഗ്രസ് വക്താവ് പവൻ ഖേര, സച്ചിൻ പൈലറ്റ്, ഗൗരവ് ഗോഗോയ്, അജയ് റായ്, അൽക ലംബ, സയ്യിദ് നസീർ ഹുസൈൻ, ഇംറാൻ പ്രതാപ്ഗഡി, ജിതു പട്വാരി തുടങ്ങി ബിഹാറിൽ നിന്നുള്ള നേതാക്കളായ മുഹമ്മദ് ജാവേദ്, ശകീൽ അഹ്മദ് ഖാൻ എന്നിവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.