പട്‌ന: സ്ത്രീ യാത്രക്കാർ ഉണ്ടായിരുന്ന കമ്പാർട്ട്മെന്റിൽ ബിഹാർ എം.എല്‍.എ അടിവസ്ത്രം ധരിച്ച യാത്ര ചെയ്തത് വിവാദമായി. ഇത് ചോദ്യം ചെയ്ത സഹയാത്രികനെ എം.എൽ.എ അസഭ്യം പറഞ്ഞെന്നും വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ജെ.ഡി.യു എം.എല്‍.എ ഗോപാല്‍ മണ്ഡല്‍ ആണ് പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള തേജസ് രാജധാനി എക്‌സ്പ്രസില്‍ കമ്പാർട്ട്മെന്റിലൂടെ അടിവസ്ത്രം മാത്രം ധരിച്ച് നടന്നത്. അതേസമയം, തന്‍റെ വയറിന് സുഖമില്ലായിരുന്നെന്നും തിടുക്കത്തിൽ ശൗചാലയത്തിൽ പോയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് എം.എൽ.എയുടെ വിശദീകരണം. താൻ സഹയാത്രികരോട് മോശമായി സംസാരിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
#WATCH I was only wearing the undergarments as my stomach was upset during the journey: Gopal Mandal, JDU MLA, who was seen in undergarments while travelling from Patna to New Delhi on Tejas Rajdhani Express train yesterday pic.twitter.com/VBOKMtkNTq
— ANI (@ANI) September 3, 2021
വ്യാഴാഴ്ച രാത്രി പ്ടനയില്‍ നിന്ന് ഡല്‍ഹിയിലേക്കായിരുന്നു യാത്ര. ആ കമ്പാർട്ട്മെന്റിലുണ്ടായിരുന്ന പ്രഹദ് പാസ്വാൻ എന്നയാളാണ് എം.എൽ.എയുടെ പ്രവൃത്തിയെ ചോദ്യം ചെയ്തത്. എം.എല്‍.എയാണ് എന്നറിയാതെയാണ് താന്‍ ചോദ്യം ചെയ്തതെന്നും ക്ഷുഭിതനായ ഗോപാല്‍ മണ്ഡല്‍ തന്‍റെ സഹോദരിയേയും അമ്മയേയും ചേര്‍ത്ത് അസഭ്യം പറഞ്ഞെന്നും പ്രഹദ് പരാതിപ്പെടുന്നു. തനിക്കൊപ്പം നിന്ന മറ്റ് യാത്രക്കാരെ തല്ലുമെന്നും വെടിവെക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ താൻ ആർ.പി.എഫിന് പരാതി നൽകുകയായിരുന്നെന്നും പ്രഹദ് പറയുന്നു. ഗോപൽ മണ്ഡലിനെ പിന്നീട് മറ്റൊരു കമ്പാർട്ട്മെന്റിലേക്ക് മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്. ഗോപാൽ മണ്ഡൽ കടുത്ത പ്രമേഹരോഗിയാണെന്നും പെട്ടെന്ന് ശൗചാലയത്തില്‍ പോകേണ്ടി വന്നതിനാലാണ് വസ്ത്രം ധരിക്കാൻ കഴിയാതിരുന്നതെന്നും അദ്ദേഹത്തിന്‍റെ സുഹൃത്ത് കുനാൽ സിങ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.