ജാതി പ്രശ്നങ്ങളാൽ ഞാൻ കൊല്ലപ്പെട്ടേക്കാം -ബിഹാർ മന്ത്രി

പട്ന: ജാതി പ്രശ്നങ്ങളുടെ പേരിൽ താൻ കൊല്ലപ്പെട്ടേക്കാമെന്ന് ബിഹാർ സഹകരണ മന്ത്രി സുരേന്ദ്ര പ്രസാദ് യാദവ്. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും പൊലീസിനയച്ച കത്തിൽ മന്ത്രി വ്യക്തമാക്കി. തന്നെ കൊലപ്പെടുത്തുന്നവർക്ക് 11 കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ ഗയ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

‘കത്ത് അയച്ചതിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്‍റെ ജീവന് ഭീഷണിയുണ്ട്. ഞാൻ കൊല്ലപ്പെട്ടേക്കും. കൊലപ്പെടുത്താൻ ശ്രമിക്കുന്നവരെ എനിക്കറിയാം. വധിച്ചാൽ 11 കോടി രൂപയാണ് പ്രതികൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. അവർ എന്നെയും എന്‍റെ കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവർക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ജാതീയമായ വശങ്ങളും സംഭവത്തിനു പിന്നിലുണ്ട്. പൊലീസ് അവർക്കെതിരെ നടപടിയെടുക്കട്ടെ’ - അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രതികളെ സംബന്ധിച്ച വിവരം വെളിപ്പെടുത്തിയിട്ടില്ല.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Bihar minister says he might be killed over caste issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.